സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഈ കുട്ടികളെ വിട്ട്കൊടുക്കില്ല.....-കൃതി ഭര്‍തി




വളരെ ചെറുപ്പത്തില്‍ തന്നെ ജീവിതം നഷ്ടമാകുന്ന പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേണ്ടി  പൊരുതുകയാണ് രാജസ്ഥാനിലെ ജോദ്പൂരില്‍ 29 കാരിയായ കൃതി ഭര്‍തി. ‘സാര്‍തി’ എന്ന പേരില്‍ ആരംഭിച്ച ട്രസ്റ്റില്‍ നിരവധി പെണ്‍കുട്ടികളാണ് ഭര്‍തിയുടെ സംരക്ഷണയില്‍ കഴിയുന്നത്.പെണ്‍കുട്ടികളെ കൂടാതെ ആണ്‍ കുട്ടികളേയും ഇവര്‍ സംരക്ഷിച്ചു പോരുന്നു.  നാലു വര്‍ഷത്തിനിടെ 900 ശൈശവ വിവാഹങ്ങളാണ് കൃതി ഇടപെട്ട് മുടക്കിയത്.
മാതാപിതാക്കളെ എതിര്‍ത്ത് വീടുവിട്ടിറങ്ങുന്ന പെണ്‍കുട്ടികളും ഭര്‍തിയെ തേടി എത്താറുണ്ട്. ഇത്തരത്തില്‍ ഇറങ്ങി വരുന്ന പെണ്‍കുട്ടികളുടെ വീട്ടിലെത്തി അവരുടെ മാതാപിതാക്കളെ ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരിക്കാന്‍ ഭര്‍തി ശ്രമിക്കാറുണ്ട്. ചിലര്‍ അത് മനസിലാക്കും. എന്നാല്‍ മറ്റ് ചിലര്‍ ഭര്‍തിയെ ഇറക്കിവിടുകയോ ഭര്‍തിക്കെതിരെ കേസ് നല്‍കുകയോചെയ്യും. ഇതിനെതിരെയെല്ലാം പൊരുതി കുട്ടികളെ സംരക്ഷിക്കുക മാത്രമാണ് ഭര്‍തിയുടെ ലക്ഷ്യം.
മാതാപിതാക്കളുടെ നിര്‍ബന്ധം മൂലം പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തില്‍ ഭര്‍ത്താവും കുട്ടികളുമായി നിരവധി പെണ്‍കുട്ടികളാണ് ഒതുങ്ങിക്കൂടുന്നത്. ചിലര്‍ സ്വന്തം വിധിയെ പഴിച്ച് വിവാഹത്തിന് തയ്യാറാകാതെ മരണം സ്വയം വരിക്കുന്നു.ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്നതോടൊപ്പം പെണ്‍കുട്ടികള്‍ക്ക് ആശ്രയമാകുകയാണ് കൃതി ഭര്‍തി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും