സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആശ്രയമായി ഭാനുമതി അമ്മ
മലയാളിയടക്കം നൂറുകണക്കിന് അനാഥപ്പെൺകുട്ടികൾക്ക് സ്നേഹം തുളുമ്പുന്ന അമ്മയാണ് അവിവാഹിതയായ ഭാനുമതി എന്ന തൊണ്ണൂറ്റിയാറുകാരി. ഗ്രാൻഡ്‌റോഡിലെ സേവാ സദൻ അനാഥാശ്രമത്തിൽ അരനൂറ്റാണ്ടിലേറെ അഡ്മിനിസ്ട്രേറ്ററും അതോടനുബന്ധിച്ചുള്ള സ്കൂളിൽ അധ്യാപികയുമൊക്കെയായി പ്രവര്‍ത്തിച്ചു.പിന്നീട് ആശ്രമജോലിയിൽ നിന്ന് വിരമിച്ചെങ്കിലും സ്ഥാപനത്തിൽ തന്നെയുണ്ട്.
കോട്ടയം ഇടനാട്ടുകരയിൽ നിന്ന് പത്താം ക്ലാസ് പഠനത്തിനു ശേഷം 1946ൽ മുംബൈയിൽ ജോലിനേടിയെത്തിയതാണ് ഭാനുമതി.1949ൽ പുണെ പട്ടാള ക്യാംപിൽ ക്ലാർക്ക് ആയി. പട്ടാളത്തിൽ ജോലിതുടരുമ്പോൾ കഷ്ടപ്പെടുന്നവർ‌ക്കു വേണ്ടി പ്രവർത്തിക്കണം എന്ന് മനസ് പറഞ്ഞുതുടങ്ങി തുടർന്നുള്ള അന്വേഷണമാണ് ബോംബെയിൽ ബെഹറാംജി മലബാറി എന്ന പാർസിയും ദയറാംജി ജിടുമൽ എന്ന സിന്ധിയും അനാഥ പെൺകുട്ടികൾക്കായി നടത്തുന്ന ആശ്രമത്തിൽ എത്തിയത്. മാതാപിതാക്കൾ ഉപേക്ഷിച്ചവരും അനാഥരുമായ നൂറുകണത്തിനു പെൺകുട്ടികളെയാണ് ഭാനുമതി ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയത്.പഠിപ്പിച്ചും ജോലി വാങ്ങിക്കൊടുത്തും വിവാഹം കഴിപ്പിച്ചയച്ചും അവർ അമ്മയേക്കാൾ സ്നേഹം നൽകി. ഇതിനിടെആശ്രമത്തോടനുബന്ധിച്ച് ആരംഭിച്ച പൊതുവിദ്യാലയത്തിന്‍റെ ചുമതലയും അധികൃതർ ഭാനുമതിയെ ഏൽപിച്ചു.പുറമേ നിന്നുള്ള വിദ്യാർഥികൾക്കും പ്രവേശനം അനുവദിച്ചിരുന്ന ഇൗ സ്കൂളിൽ ലത മങ്കേഷ്ക്കർ ,ആശഭോസ്‌ലെ തുടങ്ങിയവർ ഭാനുമതിയമ്മയുടെ ശിഷ്യരായിരുന്നു. വടിവൊത്ത അക്ഷരങ്ങളിൽ ഇംഗ്ലിഷ്, ഹിന്ദി, ഉർദു, മറാഠി, മലയാളം ഭാഷകളിൽ എഴുതുന്നത്‌ കണ്ടിരുന്ന ലത മങ്കേഷ്ക്കർ ഒരിക്കൽ ജപ്പാൻ യാത്രകഴിഞ്ഞ്‌ മടങ്ങിയപ്പോൾ ഭാനുമതിക്ക് ടൈപ്പ്റൈറ്റർ സമ്മാനിച്ചു.മറ്റൊരിക്കൽ ആന്ധ്രാപ്രദേശ് നിന്നും കൃഷ്ണ വിഗ്രഹം കൊണ്ടുവന്ന് നൽകിയതും ഇന്നും സൂക്ഷിക്കുന്നു.ടാറ്റ കുടുംബാംഗങ്ങളും വല്ലപ്പോഴും സ്നേഹാന്വേഷണം നടത്താറുണ്ട്.ഇടനാട്ടുകര ചീരപ്പൻചിറ വീട്ടിൽ പരേതരായ നാരായണ പണിക്കർ അമ്മകുഞ്ഞി ദമ്പതികളുടെ മകളാണ് ഭാനുമതി.ഇപ്പോഴും വസായിലുള്ള സഹോദരിപുത്രിയുടെ വീട്ടിൽ എല്ലാ മാസവും പരസഹായം കൂടാതെ ഭാനുമതി വിരുന്നെത്തും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും