സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

താരമായി പ്രിയ




ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫറഡേഷന്‍റെ അണ്ടര്‍ -14 വനിതാ ഫുട്ബോളില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് കണ്ണൂരില്‍ നിന്നുള്ള പി.വി.പ്രിയ .നാലുവര്‍ഷം ഈ പരിശീലകയയുടെ കീഴിലായിരുന്ന ഇന്ത്യന്‍ ടീം രണ്ടു തവണ വീതം മേഖല ചാന്‍പ്യന്‍മാരും റണ്ണേഴുസ്സുമായി.എ.എഫ്.സിയുടെ എ ലൈസന്‍സുളഅള ആറു വനിതാപരിശീലകരാണ് ഇന്ത്യയില്‍ ഇന്നുള്ളത്.അതിലെ ഏക മലയാളിയാണ് പ്രിയ.2010 മുതല്‍ അണ്ടര്‍ ടീമില്‍ സഹപരിശീലകയുടെ റോളിലായിരുന്ന ഇവര്‍ 2012 ല്‍ മുഖ്യ പരിശീലകയായയി.ആ വര്‍ഷത്തിലതം തൊട്ടടുത്ത വര്‍ഷത്തിലും ഇന്ത്യന്‍ ടീം ചാന്‍പ്യന്‍മാരായി.2014ല്‍ റണ്ണറപ്പും.
ദേശിയ തലത്തിലേക്ക് എത്തുന്നതിന് മുന്‍പ് കേരളടീമിന്‍റെ പരീശീലകയുടെ റോളിലായിരുന്ന പ്രിയ കഴിഞ്ഞ ദേശീയ ഗെയിംസില്‍ കളിച്ച വനിതാ ടീമിനേയും പരിശീലിപ്പിച്ചു.വിവിധ പ്രായപരിധിയിലുള്ള സംസ്ഥാന ടീമുകള്‍,കാലിക്കറ്റ്,കണ്ണൂര്‍ സര്‍വകലാശാലാ ടീമുകളെയും പരിശീലിപ്പിക്കുകയും 12 തവണ കേരളത്തിനുവേണ്ടി കളിക്കുകയും ചെയ്തു.എന്‍.ഐ.എസ്.ഡിപ്ളോമയും കായിക മനശാസ്ത്രം വനിതാഫുട്ബോളില്‍ എന്ന വിഷയത്തിന്‍ എം.ഫിലുമുണ്ട്.നിലവില്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനു കീഴിലെ സ്കൂളില്‍ കായികാധ്യാപികയാണ്.കണ്ണൂര്‍ വേങ്ങര പ്രഭാകരന്‍റേയും സുനീതിയുടെയും മകളാണ്.അച്ഛന്‍ ഗോവന്‍ സിഗ്നല്‍സിന്‍റെ മുന്‍താരനായിരുന്നു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും