സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ക്യാപ്‌റ്റന്‍ ലക്ഷ്‌മി (1914 - 2012)




ആനക്കര വടക്കത്ത്‌ അമ്മു സ്വാമിനാഥന്റെയും ഡോ. എസ്‌. സ്വാമിനാഥന്റെയും മകളായി 1914ല്‍ ലക്ഷ്‌മി ജനിച്ചു. വളര്‍ന്നതും പഠിച്ചതും മദ്രാസിലായിരുന്നു.

1936ല്‍ ടാറ്റാ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന സി.കെ.എന്‍. റാവുവിനെ ലക്ഷ്‌മി വിവാഹം കഴിച്ചു. എന്നാല്‍ ആറു മാസത്തിന്‌ ശേഷം ആ ബന്ധം വേര്‍പിരിഞ്ഞു. 1938ല്‍ മദ്രാസ്‌ മെഡിക്കല്‍ കോളേജില്‍ നിന്ന്‌ എം.ബി.ബി.എസ്‌. ബിരുദം നേടി. 1940ല്‍ സിംഗപ്പൂരിലേക്ക്‌ മെഡിക്കല്‍ പ്രാക്‌ടീസിനായി പോയി. രണ്ടാം ലോകയുദ്ധ സമയത്ത്‌ പ്രാഥമിക ശുശ്രൂഷ വിഭാഗത്തിലേക്ക്‌ നിയോഗിക്കപ്പെട്ടു. സുബാഷ്‌ ചന്ദ്രബോസ്‌ സ്‌ത്രീകള്‍ പോരാട്ട രംഗത്തിറങ്ങുവാന്‍ വേണ്ടി 1943 ല്‍ ഝാന്‍സി റാണി രജിമെന്‍ര്‌ രൂപീകരിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ലക്ഷ്‌മി അതിന്റെ കമാന്‍ഡ്‌ ഏറ്റെടുത്തു. സുബാഷ്‌ചന്ദ്രബോസിന്റെ മരണത്തിന്‌ ശേഷം ലക്ഷ്‌മി ഉള്‍പ്പെടെയുള്ളവര്‍ ബ്രിട്ടീഷ്‌ പിടിയിലായി. മോചിക്കപ്പെട്ടതിന്‌ ശേഷം രംഗൂണില്‍ ഒരു സ്വകാര്യ ക്ലിനിക്കില്‍ അവര്‍ പ്രാക്‌ടീസ്‌ തുടര്‍ന്നു.

1946ല്‍ ഇന്ത്യയിലേക്ക്‌ മടങ്ങിയ ഇവര്‍ ഐ.എന്‍.എയിലെ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഐ.എന്‍.എയിലുണ്ടായിരുന്ന കേണല്‍ സെഹ്‌ഗളിനെ വിവാഹം ചെയ്‌തു. പിന്നീട്‌ ഇവര്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ്‌ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1998ല്‍ ഇവരെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2002ല്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും