സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആലീസ് വൈദ്യന്‍-ഇനഷുറന്‍സ് മേഖലയിലെ പുത്തന്‍ പ്രതീകഷ

കടപ്പാട്-മാതൃഭൂമി



ലോകത്തിലെ പത്ത് റീ-ഇന്‍ഷുറന്‍സ് കമ്പനികളില്‍ ന്നാവാന്‍ തയ്യാറെടുക്കുന്ന ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് മലയാളിയായ മാവേലിക്കര സ്വദേശി ആലീസ് വൈദ്യന്‍.ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്കുകയാണ് ജി ഐ സി. ആണവ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ബിസിനസ് വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആലീസ് വൈദ്യന്‍. ഇന്ത്യയിലെ ഒരു പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്ന ആദ്യ വനിത എന്നതും പ്രശംസനീയമാണ്. നിലവില്‍ 14-ാം സ്ഥാനത്ത് നില്‍ക്കുന്ന കമ്പനിയെ 10 നകത്ത് എത്തിക്കുക എന്നതിലൂടെ ഇന്‍ഷുറന്‍സ് മേഖലയിലെ നൂതന സാധ്യതകളെ തുറന്നുകാണിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ചോദ്യം:ജിഐസിയുടെ ഇന്നത്തെ അവസ്ഥ എന്താണ്?
ഉത്തരം:ഈ വര്‍ഷത്തെ വാര്‍ഷികഫലം വരുമ്പോള്‍ ലാഭം 300 കോടി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യാ ഗവണ്‍മെന്‍റിന് 540 കോടി രൂപ ലാഭവിഹിതമായി നല്‍കി. ഐടി കമ്പനികള്‍ വ്യാപകമായി ഇന്‍ഷുര്‍ ചെയ്യുന്നു. ഭീകരതയ്‌ക്കെതിരെയുള്ള ഇന്‍ഷുറന്‍സ് വ്യാപകമാകുന്നു. കേരളത്തില്‍ ജി ഐസി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലൂടെ സ്ത്രീശാക്തീകരണം, ശുചിത്വം എന്നീ നിരവധി മേഖലകളില്‍ ജി ഐ സി ഉത്തരവാദിത്വ പരിപാടികള്‍ ആവിഷ്‌ക്കരിക്കും.

ചോദ്യം:ഏതൊക്കെ സേവനങ്ങളാണ് ജി ഐസി ഒരുക്കുന്നത്?
ഉത്തരം:ലൈഫ്, നോ-ലൈഫ് മേഖലകളിലായി നിലവില്‍ 54 ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പരിരക്ഷ നല്‍കുന്നുണ്ട്. വാഹന ഇന്‍ഷുറന്‍സ് എന്നിവ കൂടാതെ വ്യോമയാനം, ഷിപ്പിങ്, പെട്രോളിയം തുടങ്ങി മേഖലകളിലും സേവനം ലഭ്യമാക്കുന്നു.

ചോദ്യം:വിദേശ റീ-ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇന്ത്യയിലേക്ക് വന്നാല്‍ ഇന്ത്യന്‍ വിപണിയ്ക്ക് ഭീഷണിയാകുമോ?
ഉത്തരം:ഇല്ല.

ചോദ്യം:ആണവ സുരക്ഷാ ഇന്‍ഷുറന്‍സ് രംഗത്ത് ജി ഐ വരുമോ?
ഉത്തരം:അമേരിക്കയുമായുള്ള കരാറനുസരിച്ച് ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ വരാന്‍ പോകുന്നു. അവയുടെ സുരക്ഷയ്ക്ക് ഇന്‍ഷുറന്‍സ് നല്‍കാന്‍ ഉദ്ദ്യേശിക്കുന്നു.

ചോദ്യം:മൊത്തം ബിസിനസ്സിന്‍റെ എത്ര ശതമാനം ഇന്ത്യയ്ക്ക് പുറത്തുണ്ട്?
ഉത്തരം:ഏതാണ്ട് 45% വരും. ലണ്ടന്‍, ദുബായ്, മലേഷ്യ, മോസ്‌കോ എന്നിവിടങ്ങളില്‍ ഓഫീസുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സാക്‌സം റീ എന്ന കമ്പനിയോ ഏറ്റെടുത്ത് ജി ഐ സി റീ സൗത്ത് ആഫ്രിക്ക എന്ന് നാമകരണം ചെയ്തതോടെ സമ്പൂര്‍ണ അനുബന്ധ കമ്പനിയായി ജി ഐസി മാറി. കൂടാതെ കെനിയയിലെ കെന്‍ ഇന്ത്യ, തായ്‌ലന്‍സിലെ ഏഷ്യന്‍ റീ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ഈസ്റ്റ്. റീ ഇന്‍ഷുറന്‍സ് എന്നിവയിലും ഓഹരി പങ്കാളിത്തമുണ്ട്. ജി ഐസി ഭൂട്ടാന്‍ റീ ലിമിറ്റഡ് എന്ന പേരില്‍ ഭൂട്ടാനില്‍ സംയുക്ത സംരംഭവുമുണ്ട് ബ്രസില്‍, ചൈന, അമേരിക്ക എന്നിവിടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും