സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പെണ്‍കരുത്ത് തെളിയിച്ച് ദ്യുതി ചന്ദ്
ദ്യുതി ചന്ദ്. ട്രാക്കിലെ കൊടുംങ്കാറ്റ്. 19-കാരിയായ ദ്യുതി ഒഡീഷയിലെ ഗോപാല്‍പ്പുര്‍ ഗ്രാമത്തില്‍ ജനിച്ചു. അമേരിക്കയിലെ പോര്‍ട്ട്ലന്‍ഡിലുളള ഒറിഡ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരി 60 മീറ്ററില്‍ സെമി ഫൈനല്‍ വരെ ദ്യുതി മുന്നേറി. എന്നാല്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനും അന്താരാഷ്ട്ര അസോസിയേഷനും കണ്ടെത്തിയത് ദ്യുതി പെണ്‍കുട്ടിയല്ല എന്നാണ്. ഇതിനു പിന്നിലുള്ള ചേതോവികാരം മറ്റൊന്നുമല്ല കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാനുള്ള പുരുഷാധിപത്യം തന്നെയാണ്.
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളില്‍ ഒരാളായിട്ടും ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനും അവളെ പിന്തുണച്ചില്ല. സ്ത്രീത്വത്തെ അവഹേളിച്ചവര്‍ക്കുനേരെ പോരാടുകയാണ് ഇന്ന് ദ്യുതി. 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസോടെയാണ് ദ്യുതിയുടെ ജീവിതം മാറിമറിഞ്ഞത്. ടീമില്‍ അംഗമാകാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് അവള്‍ പുറന്തള്ളപ്പെട്ടു. ശരീരത്തില്‍ അളവില്‍ക്കൂടുതല്‍ പുരുഷ ഹോര്‍മോണ്‍ ഉണ്ടെന്ന് വിദഗ്ദ്ധര്‍ വിധിച്ചു. ദേശീയ ക്യാമ്പില്‍ നിന്ന അവള്‍ പുറന്തള്ളപ്പെട്ടു. അവള്‍ക്കൊപ്പം മുറിയില്‍ താമസിക്കാന്‍ മറ്റുള്ള പെണ്‍കുട്ടികള്‍ മടി കാണിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍നേടുകയും ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുകയും ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫൈനലിലെത്തുകയും ചെയ്ത ദ്യുതി പെട്ടെന്ന് പെണ്ണല്ലാതായി. 20 വയസ്സില്‍ താഴെയും 18 വയസ്സില്‍ താഴെയും പ്രായമുള്ള വിഭാഗങ്ങളില്‍ 100ലും 200ലും ദേശീയ റെക്കോഡ്, 16 വയസ്സില്‍ താഴെ പ്രായമുള്ളവരില്‍ 100 മീറ്റര്‍ റെക്കോഡ്-ഇങ്ങനെ 5 ദേശീയ റെക്കോഡുകള്‍ ദ്യുതിയുടെ പേരിലുണ്ടായിരുന്നു.
എന്നാല്‍ തനിക്കേറ്റ അധിക്ഷേപത്തില്‍ തളരാന്‍ ദ്യുതി തയ്യാറായില്ല. അയോഗ്യത കല്പിച്ച് പുറത്താക്കിയവര്‍ക്കെതിരെ നിയമപരമായി പോരാടാന്‍ ദ്യുതി തീരുമാനിച്ചു. മുമ്പ് ലിംഗവിവാദത്തില്‍പ്പെട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ശാന്തി സൗന്ദര്‍രാജനെ അത്‌ലറ്റിന്‍റെ പിന്തുണ ദ്യുതിയ്ക്ക് ഉണ്ടായിരുന്നു. ഒടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസേന്‍ ആസ്ഥാനമായുള്ള കായിക തര്‍ക്കപരിഹാര കോടതി ദ്യുതിയുടെ സഹായത്തിനെത്തി. ഹൈപ്പര്‍ ആന്‍ഡ്രോജെനിസത്തിന്‍റെ പേരില്‍ താരങ്ങളെ പുറത്താക്കുന്നതിനെതിരെ കോടതി വിധി പ്രഖ്യാപിച്ചു. ഇത്തരം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ വനിതാ താരങ്ങള്‍ക്ക് എന്ത് ആനുകൂല്യമാണ് നല്‍കുന്നതെന്ന ശാസ്ത്രീയമായി തെളിയിക്കാന്‍ ഉത്തരവില്‍ പറഞ്ഞു. ഇതോടെ ട്രാക്കിലേക്ക് മടങ്ങിയെത്താന്‍ ദ്യുതിക്ക് കഴിഞ്ഞു. വീഴ്ചയില്‍ ഒരിക്കലും തളര്‍ുപോകരുതെന്ന് ദ്യുതി നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും