''പണം കൈകാര്യം ചെയ്യുന്നതില്‍ മിടുക്കരാണ് സ്ത്രീകള്‍''- ക്രിസ്റ്റീന്‍ ലഗാര്‍ദ് ഇങ്ങനെ അഭിപ്രായപ്പെട്ടപ്പോള്‍ അന്ന് സാമ്പത്തിക മേഖലയില്‍ സ്ത്രീകള്‍ക്കുള്ള പ്രാധാന്യം കൂടിയാണ് വെളിച്ചത്തുവന്നത്. കുറേ വര്‍ഷത്തിനുശേഷം ഭാരതീയ മഹിള ബാങ്ക് എന്ന പേരില്‍ ഇന്ത്യയില്‍ വനിതകള്‍ക്കായി ഒരു ബാങ്ക് ആരംഭിച്ചപ്പോള്‍ ലഗാര്‍ദിന്റെ അഭിപ്രായത്തിന് ആക്കം കൂടി.വനിതകളുടെ ബാങ്ക് വരുതിനുമുമ്പ് തന്നെ സ്ത്രീകള്‍ മാത്രം ജീവനക്കാരായുള്ള ശാഖകള്‍ ചില ബാങ്കുകള്‍ ആരംഭിച്ചു. സ്ത്രീകള്‍ക്ക് മാത്രമായി നിക്ഷേപ പദ്ധതികള്‍, വായ്പകള്‍, കുറഞ്ഞ പലിശാ വായ്പ എന്നിവയൊക്കെ ബാങ്കുകള്‍ ആരംഭിച്ചു. 'ലേഡീസ് ഫസ്റ്റ്' എന്നു പറയും പോലെ ബാങ്കുകള്‍ക്ക് പ്രിയം സ്ത്രീകളോട് തന്നെ. അതിന് ഒരു കാരണവും ഉണ്ട്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ തന്നെയാണ് മുന്നിലെന്നാണ് ബാങ്കിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ അവര്‍ക്കായി ചില നിക്ഷേപ പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1. കോര്‍പ് മഹിള പവര്‍: കോര്‍പ്പറേഷന്‍ ബാങ്കിന്റെ ഈ പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് സംരക്ഷണവും വായ്പയും ലഭ്യമാകും. ഇതു കൂടാതെ പേഴ്‌സണലൈസ്ഡ് ചെക്ക് ബുക്ക്, ഇന്റര്‍നെറ്റ് ബാങ്കിങ്, എസ് എം എസ് ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡെബിറ്റ് കം 2500 രൂപയാണ് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ത്രൈമാസ ശരാശരി നീക്കിയിരിപ്പ്. 2. വിമന്‍ സേവിങ്‌സ് അക്കൗണ്ട്: ആക്‌സിസ് ബാങ്കിന്റെ ഈ പദ്ധതി ഏതു ശാഖയിലും മാറാവുന്ന 'അറ്റ് പാര്‍' ചെക്ക് ബുക്ക് മൂന്ന് മാസത്തിലൊരിക്കല്‍ സൗജന്യമായി ലഭ്യമാക്കും. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് സൗകര്യങ്ങളും ലഭ്യമായിരിക്കും. നഗരങ്ങളില്‍ 10000, അര്‍ധ നഗരങ്ങളില്‍ 5000, ഗ്രാമീണ ശാഖകളില്‍ 2500 എന്നിങ്ങനെയാണ് അക്കൗണ്ടിലെ ശരാശരി കുറഞ്ഞ പ്രതിമാസ നീക്കിയിരിപ്പ്. പലിശ ദിവസബാക്കി അടിസ്ഥാനത്തില്‍ കണക്കാക്കി മൂന്നു മാസത്തിലൊരിക്കല്‍ വരവ് വയ്ക്കും. 3. അഡ്വാന്റേജ് വിമൻ സേവിങ്‌സ് അക്കൗണ്ട്:- ഐസി എസി ഐ ബാങ്കിന്റെ സ്‌പെഷല്‍ വിമന്‍സ് ഡെബിറ്റ് കാര്‍ഡ് ലഭിക്കും. ഏതു ബാങ്കിന്റെ ഏത് എ ടി എമ്മിലെയും സേവനം സൗജന്യമായി ലഭിക്കും. ബില്‍പേ, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നീ സൗകര്യങ്ങള്‍ കൂടാതെ 'മള്‍ട്ടി സിറ്റി ചെക്ക് ബുക്ക്' സൗകര്യമാണ്. അക്കൗണ്ടില്‍ ആവശ്യമായ പ്രതിമാസ ശരാശരി നീക്കിയിരിപ്പ് 10,000 രൂപ. 4. മഹിള പ്ലസ് സേവിങ്‌സ് അക്കൗണ്ട്: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഈ പദ്ധതിയില്‍ ആദ്യ വര്‍ഷത്തേക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം കുറഞ്ഞ നിക്ഷേപം 5000 രൂപ. ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍ എന്നിവയ്ക്കു ഒരു നിശ്ചിത പരിധിവരെ ഫീസ് ഇല്ല. എടിഎം കം ഡെബിറ്റ് കാര്‍ഡ് സൗജന്യമാണെു മാത്രമല്ല വാര്‍ഷിക ഫീ ഈടാക്കുന്നതുമല്ല. ഫണ്ട് ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ ഇന്റനെറ്റ് ബാങ്കിങ് സൗകര്യം. 5. മഹിള മിത്ര: ഫെഡറല്‍ ബാങ്കിന്റെ ഈ പദ്ധതിയില്‍ ത്രൈമാസ ശരാശരിയായ നീക്കിയിരിപ് 5000 രൂപ. ഗോള്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദിവസം 75000 രൂപവരെ എടിഎമ്മിലൂടെ പിന്‍വലിക്കാം. പോയിന്റ് ഓഫ് സെയില്‍ ഇടപാടിന്റെയും പ്രതിദിന പരിധി 75000 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ആര്‍ ടി ജി എസ് തുടങ്ങിയ സൗകര്യങ്ങള്‍ സൗകര്യം. ഫീസ് ഈടാക്കാതെ മാസം 50000 രൂപയുടെ വരെ ഡ്രാഫ്റ്റ് ലഭിക്കും. ചില്ലറ വായ്പകള്‍ക്കുള്ള പ്രൊസസിങ് നിരക്കില്‍ 50% വരെ ഇളവ്. മൈനര്‍ വിഭാഗത്തില്‍പ്പെട്ട രണ്ടു കുട്ടികളുടെ പേരില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും.