1899ല്‍ തിരുവനന്തപുരത്ത് ജനിച്ചു. കേരള യുക്തിവാദ പ്രസ്ഥാനത്തിന്റെ ആദ്യകാല വക്താവും എഴുത്തുകാരനുമായിരുന്ന എം. രാമവര്‍മ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായിരുന്നു ലക്ഷ്‌മി. എം.എ., എല്‍.ടി.എന്‍.എന്‍.ബി. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം, ചെന്നൈ, ലണ്ടന്‍, ലഖ്‌നൗ എന്നിവിടങ്ങളിലായിരുന്നു പഠനം. കൊച്ചി മുന്‍ വിദ്യാഭ്യാസ ഡയറക്‌ടറും പാട്‌ന-കേരള യൂണിവേഴ്‌സിറ്റികളിലെ മുന്‍ വൈസ് ചാന്‍സലളുമായിരുന്ന നന്ദന്‍മേനോനെയാണ് ലക്ഷ്‌മി വിവാഹം ചെയ്‌തത്. കുറച്ച് കാലം ഓള്‍ ഇന്ത്യ വിമന്‍സ് കോണ്‍ഫറന്‍സിന്‍രെ പ്രസിഡന്റായും സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. 1949-50ല്‍ ലക്ഷ്‌മി ഐക്യരാഷ്‌ട്ര സഭയുടെ വനിതാ ശിശുക്ഷേമ വിഭാഗത്തിന്റെ അദ്ധ്യക്ഷയായിരുന്നു. 1952-1957 കാലഘട്ടത്തില്‍ അവര്‍ പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1957 മുതല്‍ 1967 വരെ കേന്ദ്രമന്ത്രിയായിരുന്നു. ചേരിചേരാനയം, ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇവര്‍ ഒരു പ്രധാന പങ്കു വഹിച്ചു. ഇന്ത്യന്‍ സ്‌ത്രീത്വത്തിന്റെ സമുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ട് `ദ പൊസിഷന്‍ ഓഫ് വുമണ്‍' എന്നൊരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. കേരള മദ്യനിരോധന സമിതിയുടെ ആദ്യ പ്രസിഡന്റായിരുന്നു രാഷ്‌ട്രീയ രംഗത്തെ അനാര്‍ഭാടവ്യക്തിത്വമായിരുന്നു ലക്ഷ്‌മി. എന്‍.മേനോന്‍. 1994 നവംബര്‍ 30ന് തിരുവനന്തപുരത്ത് അന്തരിച്ചു.