സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

രാഷ്ട്രനിര്‍മ്മാണത്തില്‍ സ്‌ത്രീകള്‍ക്കെന്താ അയിത്തമോ?

ജയലക്ഷ്മി എസ്



രാഷ്ട്രനിര്‍മ്മാണത്തില്‍ സ്‌ത്രീകള്‍ക്ക്‌ എന്താ പങ്കില്ലേ? ഉത്തരം പറഞ്ഞേ മതിയാകൂ. സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെ്‌ന്നുകൊട്ടി ഘോഷിച്ച 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്‌ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളും ചേര്‍ന്നു സ്ഥാനാര്‍ത്ഥിയാക്കിയത്‌ വെറും 9.17 ശതമാനം വനിതകളെയാണ്‌. തെരഞ്ഞെടുപ്പില്‍ 51 ശതമാനം സ്‌ത്രീകള്‍ വോട്ടു ചെയ്യുന്ന രാജ്യത്താണ്‌ ഈ അവസ്ഥ. ഒന്ന് ആലോചിച്ചു നോക്കിയാല്‍ കഷ്‌ടം! 33 ശതമാനം സ്‌ത്രീകള്‍ക്ക്‌ നിയമസഭയില്‍ പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ട്‌ ബില്‍ വപ്പോള്‍ എന്തായിരുന്നു മേളം? `ഇപ്പം പൊട്ടും, ദാ പൊട്ടിയേ എന്ന അവസ്ഥ..' വര്‍ഷം 19 കഴിഞ്ഞു, തെരഞ്ഞടുപ്പില്‍ വനിതാ സംവരണം വേണമെന്നു ആവശ്യപ്പെട്ടിട്ട്. പക്ഷേ ഇതുവരെയും അത്‌ നിയമമാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കായില്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ തെരഞ്ഞടുക്കപ്പെട്ട 543 അംഗങ്ങളില്‍ 62 പേര്‍ മാത്രമാണ്‌ സ്‌ത്രീകള്‍. പ്രതിരോധം, ധനകാര്യം, ആഭ്യന്തരം എന്നീ നിര്‍ണായക നയരൂപവത്‌കരണ സമിതികളിലെ വനിതാ അംഗങ്ങളാകട്ടെ പത്തില്‍ താഴെമാത്രം. ബില്‍ അടിയന്തരമായി പാസാക്കണമെന്ന് രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയും ഒരു സമ്മേളനത്തില്‍വച്ച്‌ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി നരേന്ദ്രമോദി കേട്ടഭാവം കാണിച്ചില്ല. ദയനീയം! ഇനി കേരളത്തിന്റെ അവസ്ഥയെക്കുറിച്ച്‌ വിശകലനം നടത്തി നോക്കാം. അതും ഒട്ടുംമോശമല്ല!
ജനസംഖ്യയില്‍ പകുതിയിലേറെ സ്‌ത്രീകള്‍ഉള്ള കേരളത്തിന്‌ വളരെയധികം പ്രത്യേകതകളുണ്ട്‌. വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം, ഉയര്‍ന്ന സാക്ഷരതാ നിരക്ക്‌ (88%), ബാലവിവാഹവും പെണ്‍ഭ്രൂണഹത്യയും കുറവുള്ള നാട്‌, എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട്‌. വോട്ടു രേഖപ്പെടുത്തുന്ന സ്‌ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഏകദേശം 70-75 ശതമാനം വരും. ഇുന്നും സ്‌ത്രീയ്‌ക്ക്‌ മതിയായ പ്രാതിനിധ്യമില്ലാത്ത കേരള നിയമസഭയുടെ ചരിത്രം തുടങ്ങുന്നത്‌ ഒരു സ്‌ത്രീയില്‍ നി്ന്നാണ്‌. നിയമസഭയില്‍ ആദ്യമായി സത്യപ്രതിജ്ഞചെയ്‌ത സ്‌ത്രീ-റോസമ്മ പുന്നൂസ്‌.
1957-ല്‍ ഇ എം എസ്സിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ദേവികുളത്തുനിന്നും     ജയിച്ചുവന്ന റോസമ്മ പു്ന്നൂസ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അംഗമായ അവര്‍ പ്രോടൈം സ്‌പീക്കറായി നിയോഗിക്കപ്പെട്ടു. ആദ്യമായി സഭചേരുമ്പോള്‍ മുഖ്യമന്ത്രി ഇ എം എസ്‌ ഉള്‍പ്പെടെ 126 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌തത്‌ അവരുടെ മുന്നില്‍ ആയിരു്ന്നു.
അറുപതുവര്‍ഷത്തെ കേരളനിയമസഭയുടെ ചരിത്രത്തില്‍ 13 നിയമസഭകളിലായി കേരളത്തില്‍ ആകെ ഉണ്ടായത്‌ 20 മന്ത്രിസഭകള്‍. ഇതില്‍ ഒന്‍പത്‌ നിയമസഭകളില്‍ ഒരു സ്‌ത്രീ പ്രതിനിധി പോലുമില്ല. ഒരിക്കല്‍പോലും 2 വനിതാ മന്ത്രിമാര്‍ ഒരുമിച്ച്‌ ഒരു നിയമസഭയില്‍ ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ തവണ മന്ത്രിയായത്‌ ഗൗരിയമ്മ. ആറുതവണ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ ഇ എം എസ്‌ മന്ത്രിസഭയില്‍ റവന്യു, വ്യവസായം, കൃഷി എ്ന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ഇടതുമുന്നണിയില്‍ ഗൗരിയമ്മയ്‌ക്ക്‌ പുറമെ മന്ത്രിമാരായത്‌ സുശീലഗോപാലനും പി കെ ശ്രീമതിയുമാണ്‌. എങ്കിലും 1957 മുതല്‍ എല്ലാ മന്ത്രിസഭയിലും ഒരു സ്‌ത്രീയെ ഉള്‍പ്പെടുത്താന്‍ ഇടതുമുന്നണിക്ക്‌ കഴിഞ്ഞു. എം കമലം, എം ടി പത്മ, പി കെ ജയലക്ഷി എന്നിവര്‍ യു ഡി എഫിലെ മന്ത്രിമാരായി. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്‌ത്രീകള്‍ ഉണ്ടായത്‌ 1996 ല്‍ 13പേര്‍.
കഴിഞ്ഞ നിയമസഭയിലേക്ക്‌ മത്സരിച്ചത്‌ 5% സ്‌ത്രീകള്‍. സ്വതന്ത്രരുള്‍പ്പെടെ 83 സ്‌ത്രീകള്‍. ജയിച്ചത്‌ വെറും ഏഴുപേര്‍. യുഡിഎഫിന്‌ ജയിപ്പിക്കാന്‍ കഴിഞ്ഞത്‌ ഒരു വനിതയെ, സി പി എമ്മിന്‌ മൂന്നും, സി പി ഐക്ക്‌ രണ്ടും വനിതാ പ്രതിനിധികള്‍ വീതം ഉണ്ട്‌. ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബി ജെ പിയ്‌ക്ക്‌ ഒരു സീറ്റുപോലും ലഭിച്ചില്ല.
സംസ്ഥാന ചീഫ്‌ ഇലക്ടറല്‍ ഓഫീസറുടെ ഔദ്യോഗിക കണക്ക്‌
പ്രകാരം തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്‌ത്രീ സാിദ്ധ്യം.

വര്‍ഷം മത്സരിച്ച സ്‌ത്രീകള്‍ ജയിച്ചവര്‍
1957                9           6
1960              13            7
1965              10            3
1967               7            1
1970               9           2
1977              11            1
1980             13            5
1982             17            5
1987              34          8
1991              26           8
1996              55         13
2001              54          9
2006              70           7
2011               83            7

ഇന്ത്യയിലെ ഇപ്പോഴത്തെ വനിതാ മന്ത്രിമാരുടെ എണ്ണം

സംസ്ഥാനം വനിതാ മന്ത്രിമാരുടെ എണ്ണം
കേരളം 1
തമിഴ്‌നാട്‌ 3
ബീഹാര്‍ 3
പശ്‌ചിമബംഗാള്‍ 3
ഒഡീഷ 2
ആന്ധ്രാപ്രദേശ്‌ 3
ഗുജറാത്ത്‌ 2

രാഷ്ട്രനിര്‍മ്മാണത്തില്‍ കൂടുതല്‍ സ്‌ത്രീകളെ അണിനിരത്താന്‍ പ്രയാസമില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ കേരളത്തില്‍ ത്രിതല പഞ്ചായത്ത്‌ സംവിധാനം വളരെയധികം ശക്തമാണ്‌. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സ്‌ത്രീകള്‍ക്ക്‌ 50% സംവരണം ഉണ്ട്‌. എ്ന്നാല്‍ നിയമസഭകളിലും പാര്‍ലമെന്റിലും സ്‌ത്രീകള്‍ക്ക്‌ മൂന്നിലൊരു സംവരണം അനുകൂലിക്കുുന്നുവെന്നു പറയുംമ്പൊഴും  രാജ്യസഭ പാസാക്കിയ ബില്‍ അനിശ്ചിതത്വത്തില്‍ കിടക്കുന്നതില്‍ നിന്നും രാഷ്ട്രീയ മുന്നണികള്‍ക്ക്‌ ഒഴിഞ്ഞുമാറാനാകില്ല. സ്‌ത്രീ അബലയും ദുര്‍ബലയുമല്ല. ശക്തമായ ഭരണം കാഴ്‌ചവെയ്‌ക്കാന്‍ കഴിവുള്ള വ്യക്തികളാണെന്ന്  മനസ്സിലാക്കണം. `അരങ്ങത്തുവരണം' എന്ന് ആഹ്വാനം ചെയ്‌താല്‍ മാത്രം പോര, അതിനുള്ള അവസരവും സ്‌ത്രീകള്‍ക്ക്‌ കൊടുക്കണം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും