എറണാകുളം ജില്ലയിലെ ഇലഞ്ഞി ഗ്രാമത്തില്‍ 1899ല്‍ ജനിച്ചു. ജോണ്‍ തോട്ടവും മറിയവുമാണ് മാതാപിതാക്കള്‍. കുറവിലങ്ങാട് കോണ്‍വെന്റ് സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. സാഹിത്യ ലോകത്ത് ക്രൈസ്‌തവ സ്വാധീനം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കവയിത്രിയായിരുന്നു. 1927 ല്‍ ഗീതാവലി എന്ന പ്രഥമ കവിതാ സമാഹാരവും 1928ല്‍ `ലോകമേ യാത്ര' എന്ന കവിതയും പ്രസിദ്ധീകരിക്കപ്പെട്ടു. സിസ്റ്റര്‍ മേരി ബനീഞ്‌ജ എന്നാണ് ഇവര്‍ അറിയപ്പെട്ടത്. `മാര്‍ത്തോമാ വിജയം' എന്ന ഒരു മഹാകാവ്യവും എഴുതിയിട്ടുണ്ട്. മലയാള സാഹിത്യത്തിന് ഇവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 198...ല്‍ നിര്യാതയായി.