സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ചിലന്തിവലയിലെ ഇരയാകരുത് സ്ത്രീസുരക്ഷ (ആഭ്യന്തരമന്ത്രി അറിയാന്‍...))

അഡ്വ. സ്വപ്ന ജോര്‍ജ്



സ്ത്രീകളുടെയും ആലംബഹീനരുടെയും കണ്ണീര്‍ ഇനിമേല്‍ പോലീസ് സ്‌റ്റേഷനുകളില്‍ വീഴാന്‍ പാടില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രിപദമേറ്റശേഷം രമേശ് ചെന്നിത്തല നടത്തിയ ആദ്യപത്രസമ്മേളനത്തിലെ പ്രഖ്യാപനം. ജനങ്ങളില്‍ പ്രതീക്ഷ പകരാന്‍ ഒരു ഭരണാധികാരിക്കു നല്‍കാവുന്ന ഏറ്റവും നല്ല വാഗ്ദാനമാണ് അദ്ദേഹം മനോഹരമായ വാക്കുകളിലൂടെ ആവിഷ്‌കരിച്ചത്. എന്നാല്‍, സമകാലികകേരളത്തിലെ യാഥാര്‍ഥ്യമെന്താണ്? 'നിര്‍ഭയകേരളം, സുരക്ഷിതകേരളം' എന്ന പദ്ധതിയുടെ ആശയഗാംഭീര്യം അംഗീകരിക്കുന്നതിനൊപ്പം ചോദിക്കട്ടെ, ഏതു പാതിരാത്രിയിലും നിര്‍ഭയമായി സ്ത്രീകള്‍ക്കു സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണോ ഈ നയപ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്? എങ്കില്‍ തെറ്റി. ഈ  സുരക്ഷാപദ്ധതി നിലവില്‍ വരുന്നതോടെ രാജ്യത്തു സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന സംസ്ഥാനമായി കേരളം മാറുമെന്ന പ്രതീക്ഷയ്ക്കാണു പുതിയ ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം വിത്തിടുന്നത്. എന്നാല്‍ സമൂഹത്തില്‍ വേരുപിടിച്ചുപോയ ഭീതിയും ആശങ്കയും ഈ ശുഭപ്രതീക്ഷകളിലേക്കുള്ള മാറ്റത്തിനു വിഘാതമായി നിലനില്‍ക്കുന്നുവെന്നതു  യാഥാര്‍ഥ്യമാണ്.
ഷേക്‌സിപിയര്‍ സ്ത്രീയായിരുന്നെങ്കില്‍ ലോകത്തിന് ഒരു പ്രതിഭയെ നഷ്ടമാകുമായിരുന്നെന്നാണു വെര്‍ജീനിയ വൂള്‍ഫ് എന്ന ലോകപ്രശസ്ത കഥാകാരിയുടെ അഭിപ്രായം. എന്നാല്‍, ഈയൊരു മാനസിക അടിമത്തത്തിനു നമ്മുടെ വികസിതരാജ്യത്ത് ഇന്നു പ്രസക്തിയില്ല. സ്ത്രീശരീരം പാപത്തിന്റെ ഉറവിടമാണെന്നു വിലക്കപ്പെട്ട കനി കഴിച്ചതിലൂടെ (വച്ചുനീട്ടിയതിലൂടെ?) ഏദന്‍ തോട്ടമെന്ന മാനദണ്ഡത്തെ അടിസ്ഥാനമാക്കി പ േപറഞ്ഞു പഠിപ്പിച്ചതാണു നമ്മെ. എന്നാല്‍, ലോകത്തിന് ഒട്ടേറെ പുരോഗമനാശങ്ങള്‍ കൈമാറിയ ഫ്രാന്‍സില്‍പോലും പ്രതിവര്‍ഷം നൂറിലധികം സ്ത്രീകളാണു കാമുകന്‍മാരുടെ കൈകളാല്‍ വധിക്കപ്പെടുന്നത്. ഭോഗവസ്തു പെണ്ണാകുന്നതായിരുന്നു ഇതഃപര്യന്തമുള്ള സകല സ്ഥൂല-സൂക്ഷ്മചര്‍ച്ചകളുടെയും മൂലബിന്ദു. ആത്യന്തികമായി പെണ്ണെന്ന വാക്കിന്റെ വിവക്ഷ ഉടല്‍വ്യത്യാസത്തില്‍ ഊന്നുകയാണു പേരെടുത്ത ഫെമിനിസ്റ്റുകള്‍പോലും ചെയ്തിട്ടുള്ളത്. ഇത് ഇക്കാലത്തും പേടിപ്പെടുത്തലിന്റെ വാതായനങ്ങള്‍ തുറക്കുന്നു. വര്‍ത്തമാന രാഷ്ട്രീയ-സാംസ്‌കാരിക- സാഹിത്യാന്തരീക്ഷത്തെ ഏറ്റവും സ്വാധീനിച്ചതു സ്ത്രീസംബന്ധിയായ വിഷയങ്ങളാണ്. ഇവയെ ഏതുതരത്തില്‍ അവതരിപ്പിക്കുന്നു എന്നതു മാത്രമായിരുന്നു പലപ്പോഴൂം തര്‍ക്കവിഷയം. 
നിയമസംവിധാനത്തില്‍ അഭയം പ്രാപിച്ചു രക്ഷപ്പെടാനുള്ള വ്യഗ്രത ഭരണകര്‍ത്താക്കള്‍ ശീലമാക്കുമ്പോഴാണ് ഇരയ്ക്കു മാനക്കേടുാകുന്നതും വേട്ടക്കാര്‍ക്കു രക്ഷാമാര്‍ഗമൊരുങ്ങുന്നതും. ഈയൊരു വായ്ത്താരിയില്‍ നിയമപാലകര്‍പോലും ഇരകളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതു തിരിച്ചറിഞ്ഞതാണു പുതിയ ആഭ്യന്തരമന്ത്രിയുടെ മഹത്വം. അത് ആരംഭശൂരത്വമാകാതിരിക്കട്ടെ.
വനിത ഐ.പി.എസ്. ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം (വിറ്റ്) രൂപീകരിച്ചത് ഇതേ സര്‍ക്കാരാണ്. ചുരുക്കപ്പേരിലെ ആക്ഷേപം നിലനില്‍ക്കെത്തന്നെ അതു കേവലമൊരു പ്രഹസനസംവിധാനമായി മാറി. അത്യന്ത്യം ഗുരുതരമായ പീഡനക്കേസുകള്‍ അന്വേഷിക്കുകയായിരുന്നു മേല്‍പറഞ്ഞ സംഘത്തിന്റെ ദൗത്യം. എന്നാല്‍ വിവിധ ജില്ലകളിലായി ചിതറിത്തെറിച്ച ഒരു സംഘത്തിന് ഈ ഉത്തരവാദിത്തം എങ്ങനെ നിര്‍വഹിക്കാനാകും? അന്വേഷണസംഘത്തിന്റെ മേധാവിയായ വനിതാ  എ.ഡി.ജി.പി. തിരുവനന്തപുരത്തു്. സംഘാംഗങ്ങള്‍ നിലവില്‍ ജോലി ചെയ്യുന്നതു പോലീസ് ആസ്ഥാനത്തും ആലപ്പുഴയിലും തൃശൂരും! 
ഗുരുതരകുറ്റകൃത്യങ്ങള്‍ക്ക്, മാധ്യമങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച പീഡനക്കേസുകള്‍ എന്നൊരു അര്‍ഥതലവുമു്. പെണ്ണിനെ സംബന്ധിച്ചു വ്യക്തിപരമായ ഏത് അഹിതപ്രവൃത്തിയും ഗുരുതരം തന്നെ. അതിനെ ബലാല്‍സംഗമെന്ന ചെറുവ്യാഖ്യാനത്തില്‍ ഒതുക്കുന്നതേ ശരിയല്ല. തിരൂരിലെ മൂന്നുവയസുള്ള നാടോടിപ്പെണ്‍കുട്ടിക്കു തുണയായി ലോക്കല്‍ പോലീസ് അഭിനന്ദനാര്‍ഹമായ ആര്‍ജവം കാട്ടിയത് ഇത്തരുണത്തില്‍ സ്മരണീയമാണ്. കുറ്റാന്വേഷണത്തില്‍ മിടുക്കുങ്കെില്‍ ലോക്കല്‍ പോലീസിനെ വെല്ലാന്‍ ആരെന്നതിന് ഇതില്‍പരം ഉദാഹരണം മറ്റെന്തു്? പക്ഷേ, ഇക്കാര്യത്തില്‍ കോടതി കൈക്കൊ സമീപനം നിരാശാജനകമായിരുന്നു. നിഷ്ഠുരമായ കുറ്റകൃത്യം നടത്തിയ പ്രതിയുടെ പ്രായം പരിഗണിച്ച കോടതി അതിനിരയായ പിഞ്ചുകുഞ്ഞിന്റെ പ്രായം മറന്നുപോയി. വിധിച്ച ശിക്ഷ 30 വര്‍ഷം. ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന ന്യായത്തില്‍ അയാള്‍ ഒരു ജീവപര്യന്തകാലംപോലും തടവില്‍ കിടക്കേിവരില്ല.
സ്ത്രീസുരക്ഷയ്‌ക്കൊപ്പം, അല്ലെങ്കില്‍ അതിലേറെ പ്രാധാന്യം നല്‍കേ ശിശുസംരക്ഷണത്തില്‍ നമ്മുടെ ഭരണാധികാരികള്‍ വേത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നതും കാണാതിരിന്നുകൂടാ. പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരപീഡനങ്ങള്‍ക്കിരയായ കട്ടപ്പനയിലെ ഷെഫീഖ് എന്ന അഞ്ചുവയസുകാരന്‍ മരണവക് ത്രത്തില്‍നിന്നു തിരിച്ചുവന്നതു വൈദ്യശാസ്ത്രത്തിന്റെ അത്ഭുതപ്രവൃത്തിയാലായിരുന്നില്ല. നമ്മുടെ സംസ്ഥാനത്തെ ലക്ഷോപലക്ഷം അമ്മമാരുടെ കണ്ണീരും പ്രാര്‍ഥനയുമാണ് ആ പിഞ്ചുബാലന്റെ  അതിജീവനത്തിനു തുണയായത്. അതില്‍തന്നെ അവനെ ജനശ്രദ്ധയില്‍കൊുവന്ന മാധ്യമങ്ങളുടെ പങ്കും അഭിനന്ദനാര്‍ഹം. ആ കുട്ടിയുടെ കാര്യത്തില്‍ അതീവശ്രദ്ധ ശചലുത്തുകയും സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം അവനുവേി ഒരുക്കുകയും ചെയ്ത മന്ത്രി എം.കെ. മുനീറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന യുവതി  കൊല്ലപ്പെട്ടതു കഴിഞ്ഞുപോയൊരു ഫെബ്രുവരി ആറിനായിരുന്നു. അതിലും പ്രതി ശിക്ഷിക്കപ്പെട്ടു.
ഭരണാധികാരികള്‍ പ്രതീക്ഷയുടെ ഈ തരിവെട്ടം വച്ചുനീട്ടുമ്പോഴും അവശേഷിക്കുന്ന ആശങ്കകള്‍ ഏറെയാണ്. നിയമത്തില്‍ പറഞ്ഞിരിക്കുന്നതുപോലും നടപ്പില്‍വരുത്താന്‍ മറക്കുന്ന ആഭ്യന്തരവകുപ്പിന്റെ                         ഉദാസീനതയാണ് അതില്‍ പ്രധാനം. കുട്ടികളുടെ പരിരക്ഷണത്തിനായുള്ള നിയമത്തില്‍ (ജുവനൈല്‍ ജസ്റ്റിസ് കെയര്‍ പ്രോട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്ട്- 2000) സ്‌പെഷല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് രൂപീകരിക്കണമെന്ന് എടുത്തുപറയുന്നു. നിയമവിവക്ഷയില്‍ ഏറെയും ഈ യൂണിറ്റ് രൂപവത്കരണത്തക്കുറിച്ചും അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ചുമാണ്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പോലീസ് സ്‌റ്റേഷന്‍ തലത്തിലും ഈ യൂണിറ്റുകളുടെ  രൂപവത്കരണം വിവരിക്കുന്നു. ഇപ്പോള്‍ സംസ്ഥാനതലത്തിലെ നോഡല്‍ ഓഫീസര്‍ ക്രൈംബ്രാഞ്ച് ഐ.ജിയായ മനുഷ്യക്കടത്തന്വേഷണത്തിന്റെകൂടി ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനാണ്. ഇവിടെ ഒരു സംശയം സ്വാഭാവികമായി ഉയരുന്നു. അനേകം ഉത്തരവാദിത്തങ്ങള്‍ ഒരാളുടെ ചുമലില്‍വച്ചുകെട്ടി കണ്ണില്‍ പൊടിയിടുന്നതെന്തിന്? സംസ്ഥാനത്ത് 19 പോലീസ് ജില്ലകളും 490 പോലീസ് സ്‌റ്റേഷനുകളുംഉള്ളതില്‍ എത്രയിടങ്ങളില്‍ ഇത്തരം യൂണിറ്റുകളു്? വിരലിലെണ്ണാന്‍പോലുമില്ല.
കുട്ടികളുടെ കാര്യത്തില്‍ അതീവശ്രദ്ധ വേണമെന്നു ലോകരാജ്യങ്ങള്‍ ആകമാനം തീരുമാനമെടുക്കുകയും ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരായ  അതിക്രമങ്ങള്‍ തടയാന്‍ പുതിയ നിയമം വരുകയും ചെയ്ത സാഹചര്യത്തില്‍ നിയമപാലകരില്‍ കുറച്ചുപേരെ ചേര്‍ത്ത് പോലീസ് യൂണിറ്റ് രൂപവല്‍കരിക്കാന്‍ എന്താണു തടസം? അതോ നിയമപരമായ ചുമതലകള്‍പോലും നിര്‍വഹിക്കാന്‍ താല്‍പര്യമില്ലാത്ത വകുപ്പുകളുടെ പട്ടികയിലേക്ക്, അവസാനപ്രതീക്ഷയായ ആഭ്യന്തരവകുപ്പിനെയും മാറ്റണമോ?
ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള അഗ്നിശമനസേനാവിഭാഗത്തിലെ കര്‍മരംഗത്ത് ഒരു വനിതപോലുമില്ലാത്തതു സ്ത്രീശാക്തീകരണവും ലിംഗസമത്വവും ഉദ്‌ഘോഷിക്കുന്ന നമ്മുടെ സര്‍ക്കാരിനും നാണക്കേടുതന്നെ. ആര്‍ത്തവം പോലെയുള്ള ശാരീരികസവിശേഷതകളാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഫലപ്രദമായി ഇടപെടാന്‍ പെണ്ണിനാകില്ലെന്ന തൊടുന്യായമാണ് അധികൃതര്‍ വച്ചുപുലര്‍ത്തുന്നത്. രാജ്യത്തിന്റെ അഭിമാനമേഖലയായ ബഹിരാകാശ ഗവേഷണരംഗത്തുള്‍പ്പെടെ സ്ത്രീകള്‍ നേതൃത്വം വഹിക്കുമ്പോള്‍ ഈ വാദം എത്ര ബാലിശമാണ്? ഇത്തരം വിഡ്ഢിത്തങ്ങള്‍ തിരുത്താന്‍ പുതുകാഴ്ചപ്പാടുകളുള്ള ആഭ്യന്തരമന്ത്രിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ പറ്റൂ. നിര്‍ദിഷ്ട സ്ത്രീസുരക്ഷാപദ്ധതി രാജ്യത്തിനു മാതൃകയാവുന്ന കൈത്തിരിവെട്ടമാകണം. നമ്മുടെ ഭാവിചരിത്രത്തില്‍ അതു പ്രതിഫലിക്കണം. പെണ്‍കുഞ്ഞുങ്ങള്‍ തുള്ളിച്ചാടി വളരണം. അവര്‍ക്കുനേരേ ഉയരുന്ന കഴുകന്‍കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്ന വാളാകണം 'നിര്‍ഭയ-സുരക്ഷിതകേരളം' പദ്ധതി. അതിലേക്കു പൊതുപ്രവര്‍ത്തകയെന്ന നിലയില്‍ ചില നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു:  

1) തമിഴ്‌നാട് മാതൃകയില്‍ പോലീസില്‍ വനിതാ ബറ്റാലിയന്‍ രൂപീകരിക്കണം. 
2) നിലവില്‍ മൂവായിരത്തില്‍ താഴെമാത്രമുള്ള പോലീസിലെ വനിതാ അംഗബലം ഉയര്‍ത്തണം. (വനിത എസ്.ഐമാരുടെ നിയമനം ഗവര്‍ണറുടെ രു നയപ്രഖ്യാപനങ്ങളില്‍ കൈയടി നേടിയതല്ലാതെ, പ്രാവര്‍ത്തികമായിട്ടില്ല)
3) വനിതാ പോലീസ് നിയമനത്തിനു പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ്  രൂപീകരിക്കുന്നത് ഉചിതമായിരിക്കും. (പി.എസ്.സി. വഴിയുള്ള നിയമനത്തിന്റെ മെല്ലെപ്പോക്കു മറികടക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ല)
 4) മനുഷ്യക്കടത്തിനെതിരായ പോലീസ് സെല്ലുകള്‍ വ്യാപകമാക്കണം. സ്ത്രീകളും കുട്ടികളും കൈമാറ്റവസ്തുവെന്നപോലെ കൈകാര്യം ചെയ്യപ്പെടുമ്പോള്‍, ഇത്തരം സെല്ലുകളില്‍  പ്രത്യേകപരിശീലനം സിദ്ധിച്ച പോലീസ് ഉദ്യോഗസ്ഥരുാകണം. ഏറ്റെടുക്കുന്ന ജോലികള്‍ സമ്പൂര്‍ണസമര്‍പ്പണത്തോടെ നിര്‍വഹിക്കുന്ന എ.ഡി.ജി.പി. ആര്‍. ശ്രീലേഖയെ നിയമിച്ചത് അഭിനന്ദനാര്‍ഹമാണ്. ഇത്തരം ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ പ്രകടിപ്പിക്കണം. 
5) സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കു പോലീസ് നിയമനത്തില്‍ മുന്‍ഗണന നല്‍കണം. ആദിവാസമേഖലകളില്‍നിന്നുള്ള യുവതലമുറയെ ഇത്തരത്തില്‍ പോലീസില്‍ ഉള്‍പ്പെടുത്തുന്നതു തീവ്രവാദ-മാവോയിസ്റ്റ് വളര്‍ച്ചയ്ക്കു തടയിടാന്‍ ഉതകും. പോലീസ് എന്‍.ജി.ഒ-അഭിഭാഷക-മാധ്യമ കൂട്ടായ്മകള്‍ സജീവമാക്കണം. 
-------------------------------------------
(ലേഖിക സംസ്ഥാന യുവജനകമ്മിഷന്‍ അംഗവും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്)
-------------------------------------------


 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും