സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഡോ. എം. ലീലാവതി (1927 - )




സാഹിത്യനിരൂപണത്തിലെ ഒറ്റപ്പെട്ട സ്ത്രീസാന്നിധ്യമാണ് ഡോ. എം. ലീലാവതി. സ്ത്രീകള്‍ നാമമാത്രമായ നിരൂപണരംഗത്തില്‍ തന്റേതായ സ്ഥാനമുറപ്പിക്കാന്‍ കഴിഞ്ഞു ലീലാവതിയ്ക്ക്. സ്വന്തമായൊരു നീരുപണശൈലി വികസിപ്പിച്ചെടുക്കാനും അവര്‍ക്ക് സാധിച്ചു. പാശ്ചാത്യ-പൗരസ്ത്യ സിദ്ധാന്തങ്ങളിലുള്ള അഗാധമായ അറിവ്, അവരെ വേറിട്ടു നിര്‍ത്തി. നമ്മുടെ നാട്ടില്‍, നിരൂപണത്തെ ഒരു സാഹിത്യശാഖയാക്കി മാറ്റുന്നതില്‍ ലീലാവതി വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. കാവ്യവിമര്‍ശനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ലീലാവതി, അപഗ്രഥനാത്മക നിരൂപണശൈലിയാണ് പിന്തുടരുന്നത്. മനശാസ്ത്രപരമായി കൃതികളെ വിലയിരുത്തുന്നവരില്‍ പ്രധാനിയാണ് അവര്‍. ഫെമിനിസത്തില്‍ തന്റേതായ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന ലീലാവതി, ഈ വിഷയത്തില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
ഒട്ടേറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഡോ. എം. ലീലാവതിയെ 2008-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും