സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സി.കെ. ജാനു




സാമൂഹിക പരിഷ്‌കരണങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ധീരവനിതയാണ് ചേക്കോട്ട് കരിയന്‍ ജാനു എന്ന സി.കെ. ജാനു. സമൂഹത്തില്‍ നിരന്തരം ചൂഷണവിധേയരായിക്കൊണ്ടിരിക്കുന്ന ആദിവാസികളുടെയും പ്രകൃതിയുടെയും സ്ത്രീകളുടെയും അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ജാനുവിന്റെ നേതൃത്വത്തില്‍ വിവിധ സമരപരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. വയനാട്ടിലെ തൃശ്ശിലേരിയിലെ തികച്ചും യഥാസ്ഥിക ആദിവാസി കുടുംബത്തില്‍ ജനിച്ച പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത ജാനു അടിച്ചമര്‍ത്തപ്പെടുന്ന ചൂഷിതവര്‍ഗത്തിന്റെ ശബ്ദമായി മാറിയ കഥ മാതൃകാപരമാണ്. ആദിവാസി ഭൂമിയില്‍ സര്‍ക്കാരും മുതലാളിമാരും കാലാകാലങ്ങളായി നടത്തിവരുന്ന കയ്യേറ്റങ്ങളിലൂടെ അവര്‍ ശവം മറവുചെയ്യുന്ന ഭൂമികൂടി നഷ്ടപ്പെടുന്ന അവസ്ഥയെത്തിയപ്പോഴാണ് ജാനുവിലെ വിപ്ലവകാരി പ്രതികരിച്ചു തുടങ്ങുന്നത്. ജാനുവിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ സംഘടിച്ചു, കൈയേറിയ ഭൂമി തിരിച്ചു പിടിച്ചു. തുടര്‍ന്ന് മാനന്തവാടിയിലെ അപ്പൂറ്റി, വെള്ളമുണ്ടേല്‍, ചീനിയേറ്, കുണ്ടറ, തിരുനെല്ലി എന്നീ സ്ഥലങ്ങളും അവര്‍ കൈയേറി. ആദിവാസി ഭൂമിപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി 2001 സെപ്റ്റംബര്‍. ഒക്‌ടോബര്‍ മാസങ്ങളില്‍ ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന സെക്രട്ടേറിയറ്റ് സമരം വഴി ഈ വിഷയം പൊതുജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. ആദിവാസി ക്ഷേമത്തിനായി രൂപീകരിച്ച ഗോത്രമഹാസഭയുടെ മുന്‍പന്തിയിലുണ്ടായിരുന്ന ജാനു. കേരളചരിത്രത്തിലെ സുപ്രധാന സംഭവമായ മുത്തങ്ങ സമരത്തിന്റെയും നേതൃനിരയിലുണ്ടായിരുന്ന അവര്‍ പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനത്തിനിരയായി. ഒരു പ്രതികൂല സാഹചര്യത്തിലും തളരാത്ത പോരാട്ടവീര്യവുമായി ജാനു അവകാശസമരങ്ങളുടെ മുന്‍നിരയില്‍ ആയിരങ്ങള്‍ക്ക് കരുത്തേകുന്നു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും