സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കലാമണ്ഡലം ക്ഷേമാവതി (1948 - )

നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി. പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്. കലാമണ്ഡലത്തിലെ അഞ്ചുവര്‍ഷപഠന കാലം അവരിലെ നര്‍ത്തകിയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചു.
ഈ അതുല്യ പ്രതിഭയെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തി; 1975-ല്‍ ഭരതനാട്യത്തിനുളള കേരളസംഗീത നാടക അക്കാദമി അവാര്‍ഡ്, 1993-ല്‍ കലാമണ്ഡലം അവാര്‍ഡ്, 1999-ല്‍ കേന്ദ്രീയ നാടകഅക്കാദമി അവാര്‍ഡ്, 2008-ല്‍ കേരള ഗവണ്മെന്റിന്റെ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ അവയില്‍ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. 2011-ല്‍ രാജ്യം പത്മശ്രീ നല്‍കി അവരെ ആദരിച്ചു.
മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതി ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
അന്തരിച്ച പ്രശസ്തസംവിധായകന്‍ പവിത്രന്‍ ആണ് ക്ഷേമാവതിയുടെ ഭര്‍ത്താവ്.കലാമണ്ഡലം ക്ഷേമാവതി (1948 -    )
നൃത്തത്തെ ജീവിതമാക്കിയ, അല്ലെങ്കില്‍ ജീവിതത്തെ നൃത്തമാക്കിയ നടനവിസ്മയമാണ് തൃശൂര്‍ സ്വദേശിയായ കലാമണ്ഡലം ക്ഷേമാവതി. പതിനൊന്നാം വയസില്‍ കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചതാണ് ക്ഷേമാവതിയുടെ കലാജീവിതത്തിലെ വഴിത്തിരിവ്. കലാമണ്ഡലത്തിലെ അഞ്ചുവര്‍ഷപഠന കാലം അവരിലെ നര്‍ത്തകിയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അതിനുശേഷം പ്രമുഖരായ അനേകം ഗുരുക്കളില്‍ നിന്നും ക്ഷേമാവതി വിവിധ നൃത്തരൂപങ്ങള്‍ അഭ്യസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലെ പ്രധാനവേദികളില്‍ അവര്‍ നൃത്തം അവതരിപ്പിച്ചു.
ഈ അതുല്യ പ്രതിഭയെത്തേടി നിരവധി പുരസ്‌കാരങ്ങളും എത്തി; 1975-ല്‍ ഭരതനാട്യത്തിനുളള കേരളസംഗീത നാടക അക്കാദമി അവാര്‍ഡ്, 1993-ല്‍ കലാമണ്ഡലം അവാര്‍ഡ്, 1999-ല്‍ കേന്ദ്രീയ നാടകഅക്കാദമി അവാര്‍ഡ്, 2008-ല്‍ കേരള ഗവണ്മെന്റിന്റെ നൃത്ത-നാട്യ പുരസ്‌കാരം എന്നിവ അവയില്‍ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. 2011-ല്‍ രാജ്യം പത്മശ്രീ നല്‍കി അവരെ ആദരിച്ചു.
മോഹിനിയാട്ടത്തെ ജനകീയമാക്കുന്നതില്‍ ക്ഷേമാവതി ടീച്ചര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.
അന്തരിച്ച പ്രശസ്തസംവിധായകന്‍ പവിത്രന്‍ ആണ് ക്ഷേമാവതിയുടെ ഭര്‍ത്താവ്.
 
പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/

വായിക്കേണ്ട പുസ്‌തകങ്ങള്‍

ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും