സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കെ. സരസ്വതിയമ്മ (1919 - 1975)




സ്ത്രീപക്ഷ രചനയുടെ വേറിട്ട പാതയിലൂടെ സഞ്ചരിച്ച അസാധാരണ എഴുത്തുകാരിയായിരുന്നു കെ. സരസ്വതിയമ്മ. സമൂഹത്തിന്റെ കപടതകളെ മുഴുവന്‍ പരിഹാസത്തിലൂടെ നേരിട്ട രചനകളായിരുന്നു സരസ്വതിയമ്മയുടേത്. തന്റെ എഴുത്തുകളിലുടനീളം സ്ത്രീകളെ പ്രധാന കഥാപാത്രങ്ങളാക്കി അവരെ സമൂഹത്തിലെ സ്ത്രീകളുടെ നേര്‍ക്കാഴ്ചകളാക്കി. ഹാസ്യവും പരിഹാസവും മൂര്‍ച്ചയേറിയ ആയുധങ്ങളായി മാറുന്നതെങ്ങനെയെന്ന് തന്റെ രചനകളിലൂടെ അവര്‍ കാണിച്ചു തന്നു. പുരുഷാധിപത്യ സമൂഹത്തിന്റെ നിശിതവിമര്‍ശനങ്ങളായിരുന്നു സരസ്വതിയമ്മയുടെ ഓരോ രചനകളും. അതിനാല്‍ തന്നെയാവണം സമൂഹം അവരെ ആവോളം അവഗണിച്ചതും. സ്ത്രീ രചനകളെ മുഴുവന്‍ പുരുഷവിദ്വേഷത്തിന്റെ ലേബലില്‍ കുടുക്കിയിടുന്ന അതേ തന്ത്രമാണ് സരസ്വതിയമ്മയുടെ രചനകളോടും ചെയ്തത്. അതിനപ്പുറത്തേക്കുള്ള തുറന്ന വായനകള്‍ക്ക് അവരുടെ രചനകള്‍ തീരെയും വിധേയമായിട്ടില്ലെന്നുവേണം കരുതാന്‍.
സരസ്വതിയമ്മയോട് കിടപിടിക്കത്തക്ക സ്ത്രീപക്ഷ രചനകള്‍ ഇന്നും തീരെ ഇല്ലെന്നു തന്നെ പറയാം.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും