നമ്പൂതിരി ഇല്ലങ്ങള്‍ക്കുള്ളിലെ അടിച്ചമര്‍ത്തലുകള്‍ ഭേദിച്ചു പുറത്തു കടന്ന എഴുത്തുകാരിയായിരുന്നു ലളിതാംബിക അന്തര്‍ജനം. സ്ത്രീ പുരുഷ സമത്വം എന്ന ആശയം അവരുടെ വരികളിലുടനീളം വായിച്ചെടുക്കാന്‍ സാധിക്കും. സാമുദായിക അനാചാരങ്ങളിലുള്ള കടുത്ത അസംതൃപ്തി അവരുടെ രചനകളില്‍ സ്പഷ്ടമാണ്. അസന്തുഷ്ടരായ സ്ത്രീകളും, വികലമായ കുടുംബ ബന്ധങ്ങളും അവരുടെ കഥകളില്‍ നിരന്തരം ആവിഷ്‌കരിക്കപ്പെട്ടു. നമ്പൂതിരി ഇല്ലങ്ങളില്‍ നിലനിന്നിരുന്ന ദുഷ്പ്രവണതകളായ ബാല്യവിവാഹം, ഭ്രഷ്ട്, വിധവാ വിവാഹനിഷേധം, സ്മാര്‍ത്ത വിചാരം തുടങ്ങിയവയെല്ലാം ലളിതാംബിക അന്തര്‍ജനം തന്റെ കഥകളിലൂടെ ശക്തമായി ചോദ്യം ചെയ്തു. എഴുപതാം വയസില്‍ രചിച്ച 'അഗ്നിസാക്ഷി' എന്ന നോവലിലൂടെ പ്രഥമ വയലാര്‍ അവാര്‍ഡിന് അര്‍ഹയായി. അമനക്കര ഇല്ലത്ത് നാരായണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്.