സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കെ. അജിത (1950 - )

കേരള വിപ്ലവപ്രസ്ഥാനത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യം. സ്‌കൂള്‍ പഠനകാലത്ത്, കേരളത്തിന്റെ റേഷന്‍ വിഹിതം ആളൊന്നിന് ആറ് ഔണ്‍സായി പ്രഖ്യാപിച്ചതിനെതിരെ സമരം ചെയ്തുകൊണ്ടാണ് അജിത തന്റെ സമരജീവിതം തുടങ്ങിയത്. പ്രീഡിഗ്രി രണ്ടാംവര്‍ഷം പഠനം നിര്‍ത്തിയ അജിത, തുടര്‍ന്ന അച്ഛനായ കുന്നിക്കല്‍ നാരായണനോടൊപ്പം മാര്‍ക്‌സിസ്റ്റ് പബ്ലിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കു കൊണ്ടു.
കേരളത്തിലെ പ്രമുഖ നക്‌സല്‍ ദമ്പതികളായ മന്ദാകിനി നാരായണന്റെയും കുന്നിക്കല്‍ നാരായണന്റെയും മകളായ അജിത ചെറുപ്പം മുതല്‍ക്കെ നക്‌സല്‍ അനുഭാവിയായിരുന്നു. കേരള നക്‌സല്‍ ചരിത്രത്തിലെ സുപ്രധാന സംഭവമായ തലശേരി പുല്‍പ്പള്ളി കലാപത്തില്‍ പങ്കെടുത്ത ഏക പെണ്‍തരിയായ അവള്‍ ഒരു വയര്‍ലെസ് ഓപ്പറേറ്റരെ വെട്ടിക്കൊല്ലുകയും മറ്റൊരാളെ വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. പിന്നീട് ജന്മിമാരായ തിമ്മപ്പച്ചെട്ടിയുടേയും ദാസപ്പച്ചെട്ടിയുടേയും വീടുകള്‍ ആക്രമിച്ചു, അവര്‍ അന്യായമായി സ്വന്തമാക്കിയ ഭൂമിയുടെ ആധാരങ്ങള്‍ കത്തിച്ചു, പത്തായത്തിലെ ധാന്യങ്ങള്‍ ആദിവാസികള്‍ക്ക് വീതിച്ചു കൊടുത്തു. തുടര്‍ന്ന് നാലഞ്ചുദിവസത്തെ യാത്രയ്ക്കുശേഷം തിരുനെല്ലിക്കാട്ടിലെത്തിയ അജിത ഉള്‍പ്പെടെയുള്ള 15 പേരടങ്ങുന്ന സംഘം പോലീസ് പിടിയിലായി. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജയിലുകളിലായി എട്ടുവര്‍ഷം നീണ്ട ജയില്‍ ജീവിതത്തിനുശേഷം 1977 ജൂലൈ 21-ന് അജിത മോചിതയായി. നാലു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ നക്‌സലൈറ്റായ യാക്കുബിനെ വിവാഹം ചെയ്തു.
'ബോധന' എന്ന സ്ത്രീ വിമോചനസംഘടനയിലൂടെ വീണ്ടും പൊതുജീവിതം ആരംഭിച്ച അവര്‍ 1993-ല്‍ 'അന്വേഷി' എന്ന സംഘടനയ്ക്ക് രൂപംകൊടുത്തു. കുപ്രസിദ്ധമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്, കുഞ്ഞീബി കേസ് എന്നിവ ഉള്‍പ്പെടെ നിരവധി സാമൂഹിക പ്രശ്‌നങ്ങളില്‍ ഈ സംഘടന ശക്തമായ നിലപാടുകളുമായി ഇടപെട്ടു. മനുഷ്യരാശിയുടെ മൊത്തം സമത്വത്തിനും നീതിക്കും വേണ്ടി തന്റേടത്തോടെ നിലകൊള്ളുകയാണ് ഈ വിപ്ലവകാരി.

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും