കഥകളിലെ സ്ത്രീസാന്നിധ്യം അത്യപൂര്‍വമായി നിലനില്‍ക്കെ, തന്റെ 50 വര്‍ഷത്തെ കഥകളി കലാജീവത്തിലൂടെ ചരിത്രം സൃഷ്ടിച്ച അതുല്യ വ്യക്തിയാണ് ചവറ പാറുക്കുട്ടി. പുരുഷാധിപത്യത്തില്‍ വേരുറച്ചുനിന്ന കഥകളിപ്രസ്ഥാനത്തില്‍ ഒട്ടേറെ പ്രതിസന്ധികല്‍ നേരിട്ടാണ് പാറുക്കുട്ടി തന്റെ സ്ഥാനം ഉറപ്പിച്ചത്. എന്നിരിക്കിലും കഠിനമായ വിവേചനങ്ങളും ഒറ്റപ്പെടലും അനുഭവിക്കേണ്ടി വന്നു ഈ കലാകാരിയ്ക്ക്. കലാകാരിയായ മകള്‍ ധന്യയുമൊത്ത് ശങ്കരമംഗലത്ത് 'കേരള നാട്യധര്‍മി' എന്ന പേരില്‍ ഒരു കലാകേന്ദ്രം നടത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് നന്നായി ശോഭിക്കാന്‍ കഴിയുന്ന രംഗമാണ് കഥകളി എന്ന് പറയുന്ന പാറുക്കുട്ടി, ഈ മേഖലയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ കടന്നുവന്ന് പുരുഷാധിപത്യത്തെ തകര്‍ക്കുമെന്ന് പ്രത്യാശിക്കുന്നു.