സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സാറാ ജോസഫ് (1946 - )




മലയാള സ്ത്രീപക്ഷ രചയിതാക്കളില്‍ പ്രധാനി. സമൂഹത്തിലെ സ്ത്രീവിരുദ്ധതയ്ക്കും പുരുഷാധിപത്യത്തിനുമെതിരെ തുറന്ന എഴുത്തുമായി പ്രതികരിച്ച എഴുത്തുകാരിയാണ് സാറാ ജോസഫ്. തൃശൂര്‍ ജില്ലയിലെ കുരിയച്ചിറയിലാണ് ജനനം. നല്ലൊരു പരിസ്ഥിതിസ്‌നേഹി കൂടിയായ സാറാ കേരളത്തിലെ എണ്ണപ്പെട്ട എക്കേഫെമിനിസ്റ്റ് എഴുത്തുകാരില്‍ ഒരാളാണ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പംതന്നെ നിരവധി സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതി പ്രശ്‌നങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തുന്നു. എഴുത്തുകാരി എന്നതിനുപരി ഒരു സാമൂഹ്യപ്രവര്‍ത്തക തന്നെയാണവര്‍. 1987-ല്‍ സ്ത്രീകള്‍ക്കായി 'മാനുഷി' എന്ന സംഘടനയ്ക്ക് രൂപം നല്‍കി.
'ആലാഹയുടെ പെണ്‍മക്കള്‍' എന്ന കൃതിയിലൂടെ വയലാര്‍ അവാര്‍ഡും (2004), കേരള സാഹിത്യ അക്കാദമി അവാര്‍ഡും (2003) നേടി. പാരിസ്ഥിതിക-സ്ത്രീ പ്രശ്‌നങ്ങളിലെല്ലാം ഉറച്ച നിലപാടുകളുമായി നിലകൊള്ളുന്ന വ്യക്തിയാണ് സാറാജോസഫ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും