സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്ററോളജിയില്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റിയായ എം.സി.എച്ച് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്നു നേടുന്ന ആദ്യ വനിത. 1973 ല്‍ ടി. കെ. സദാശിവന്റെയും എ. രാധയുടെയും മകളായി ജനിച്ചു. മൂന്നാം വയസ്സില്‍ പോളിയോ വന്ന് കാലുകള്‍ തളര്‍ന്നു. പിന്നീട് പഠിച്ചതും വളര്‍ന്നതും തിരുവനന്തപുരത്താണ്. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഗ്യാസ്‌ട്രോ എന്ററോളജി വകുപ്പില്‍ ഡോക്‌ടറാണ്. കാലുകള്‍ തളര്‍ന്നതിനുശേഷം ഒട്ടും പിന്നോട്ട് പോകാതെ സധൈര്യം ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി ക്രച്ചസുമായാണ് സിന്ധു നടക്കുന്നത്. നീണ്ട ശസ്‌ത്രക്രിയകള്‍ അത് വെച്ച് കൊണ്ട് തന്നെ ചെയ്യുകയും ചെയ്യും. പോളിയോ ബാധിച്ച് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രം പഠിച്ച ഒരു പെണ്‍കുട്ടി ഇത്ര ഉയരങ്ങളിലെത്തി എന്നതാണ് സിന്ധുവിനെ പ്രശസ്‌തയാക്കിയത്.