സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ദയാബായി




അടിച്ചമര്‍ത്തപ്പെടുന്നവരുടേയും സമൂഹത്തിലെ അവശവിഭാഗത്തിന്‍രെയും ക്ഷേമത്തിനായി ഉഴിഞ്ഞുവെച്ച ജീവിതമാണ് ദയാബായിയുടേത്. അവരുടെ ദയാവായ്പിന് സമൂഹം നല്‍കിയ പേരാണ് ദയാബായി. കോട്ടയം ജില്ലയില്‍ ജനിച്ച മേഴ്‌സി മാത്യുവില്‍ നിന്ന് ഉത്തരേന്ത്യയുടെ ദയാബായിയായി മാറിയതിനു പിന്നില്‍ വലിയ അനുഭവസമ്പത്തിന്റെയും കഠിനാധ്വാനത്തിന്റെയും ദീനാനുകമ്പയുടെയും കഥയാണുള്ളത്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കാന്‍ ആഗ്രഹിച്ച് മേഴ്‌സി മാത്യു 16-ാം വയസില്‍ ബീഹാറിലെ കോണ്‍വെന്റിലെത്തി. എന്നാല്‍ അവിടുത്തെ ആര്‍ഭാടജീവിതം ഉള്‍ക്കൊള്ളാനാവാതെ അവര്‍ കോണ്‍വെന്റ് ജീവിതം അവസാനിപ്പിച്ചു. പിന്നീട് എം.എസ്.ഡബ്ല്യൂ കോഴ്‌സിനു ചേര്‍ന്നു. അവിടെ നിന്നാണു ദയാബായിയുടെ തുടക്കം. ഒരേ സമയം സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും പ്രകൃതി സംരക്ഷണത്തിനായും അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പിനായും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും