നിശ്ചയദാര്‍ഢ്യത്തിന്റെയും തന്റേടത്തിന്റേയും ഉത്തമ ഉദാഹരണമാണ് കെ.വി. റാബിയ. തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് അവര്‍ ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രമായി. മലപ്പുറം ജില്ലയില്‍ ജനിച്ച റാബിയ 14-ാം വയസുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്നു. പിന്നീട് പോളീയോ അവരുടെ ചലനസ്വാതന്ത്ര്യത്തെ ബാധിച്ചപ്പോഴും മാനസികമായി അവര്‍ കരുത്തോടെ നിലകൊണ്ടു. 1994-ല്‍ റബിയ 'ചലനം ചാരിറ്റബിള്‍ സൊസൈറ്റി' എന്ന പേരില്‍ വനിതാ വികസനവും സാക്ഷരതയും ലക്ഷ്യമാക്കി ഒരു സംഘടനയ്ക്ക് രൂപം നല്‍കി. നൂറുകണക്കിനാളുകള്‍ക്ക് അക്ഷരം പകര്‍ന്നു കൊടുത്ത സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍. മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി അവരെ ആദരിച്ചു. റാബിയയുടെ ആത്മകഥയായ 'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന ഗ്രന്ഥം വായനക്കാര്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും പകരുന്ന ഒന്നാണ്. ബംഗാളത്ത് മുഹമ്മദാണ് റാബിയയുടെ ഭര്‍ത്താവ്.