സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

വേളത്ത് ലക്ഷ്മിക്കുട്ടി (1923 - 2013 )




കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന വിപ്ലവകാരിയാണ് വേളത്ത് ലക്ഷ്മിക്കുട്ടി. ആദ്യകാലം മുതല്‍തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്ന ഇവര്‍ നിരവധി തൊഴിലാളി, കര്‍ഷക സമരങ്ങളില്‍ പങ്കുകൊണ്ടു. 1956-ല്‍ നടന്ന പ്രസിദ്ധമായ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരമാണ് ലക്ഷ്മിക്കുട്ടിയുടെ പൊതുജീവിതത്തിലെ പ്രസക്തമായ ഒരേട്. മാറുമറയ്ക്കല്‍ നിഷിദ്ധമായിരുന്ന മണിമല്‍ക്കാവ് വേലയ്ക്ക് ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തില്‍ നിരവധി സ്ത്രീകളെ സംഘടിപ്പിച്ചു ബ്ലൗസ് ധരിപ്പിച്ചു താലമെടുത്തു. തൊട്ടടുത്ത വര്‍ഷം മുതല്‍ മന്നിമലര്‍ക്കാവ് ക്ഷേത്രത്തിലെ ഈ ദുരാചാരം അവസാനിക്കുകയും ചെയ്തു. വാഴാനി കനാല്‍ സമരം ഉള്‍പ്പെടെ നിരവധി തൊഴിലാളി സമരങ്ങളുടെ നേതൃനിരയില്‍ വേളത്ത് ലക്ഷ്മിക്കുട്ടി ഉണ്ടായിരുന്നു.
കമ്മ്യൂണിസ്റ്റുകാരനായ വേളത്ത് വി.വി. കൊച്ചുകുട്ടനാണ് ഭര്‍ത്താവ്.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും