മുസ്ലീം സമുദായത്തില്‍ നിന്നും പത്രപ്രവര്‍ത്തന രംഗത്ത് വന്ന ആദ്യ വനിതയാണ് ഹലീമ ബീവി. 18-ാം വയസില്‍ 'മുസ്ലിംവനിത' എന്ന മാസികയുടെ പത്രാധിപയായാണ് അവര്‍ തന്റെ പത്രപ്രവര്‍ത്തന ജീവിതത്തിനു തുടക്കം കുറിച്ചത്. 7-ാം ക്ലാസ് വരെ മാത്രമെ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചുള്ളുവെങ്കിലും പില്‍കാലത്ത് പത്രപ്രവര്‍ത്തനരംഗത്തിനു അവര്‍ നല്‍കിയ സംഭാവനകള്‍ മാതൃകാപരമാണ്. വൈക്കം മുഹമ്മദ് ബഷീര്‍, സുകുമാര്‍ അഴിക്കോട്, പി. വത്സല എന്നിവരുള്‍പ്പെടെ പ്രശസ്തരായ എഴുത്തുകാര്‍ പലരും ഹലീമ ബീവിയുടെ പത്രാധിപത്യത്തില്‍ സ്ഥിരം എഴുത്തുകാരായിരുന്നു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്. വിമോചന സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി നിരന്തരമായി ഇടപെട്ടിരുന്ന ഹലീമ ബീവി. കെ.എം. മുഹമ്മദ് മൗലവിയാണ് ഭര്‍ത്താവ്.