സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

സി.കെ.പാര്‍വതി ടീച്ചര്‍ (1934 - )




മികച്ച സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയും അതിലുപരി അക്ഷരങ്ങളിലൂടെ വെളിച്ചം പകര്‍ന്ന ഗ്രന്ഥശാലാപ്രവര്‍ത്തകയുമൊക്കെയാണ് സി.കെ. പാര്‍വതി എന്ന പാര്‍വതി ടീച്ചര്‍. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ടീച്ചര്‍ ഒട്ടനവധി സേവനങ്ങള്‍ ചെയ്തു. വയോജന വിദ്യാഭ്യാസം, യുവതികള്‍ക്കുള്ള തൊഴില്‍ പരിശീലനം, മദ്യവര്‍ജനം തുടങ്ങിയ സാമൂഹിക ആവശ്യങ്ങളുടെ സാക്ഷാത്കാരത്തിനായി ടീച്ചര്‍ കഠിനമായി പ്രയത്‌നിച്ചു. 
ഉന്നത വിദ്യാഭ്യാസം നേടി അധ്യാപകിയായ പാര്‍വതി ടീച്ചര്‍ 1990-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു.
പാലക്കാട് ജില്ലയില്‍ അന്തര്‍ജനസമാജനം വായനശാല സ്ഥാപിക്കുകയും അതിന്റെ പ്രഥമ പ്രസിഡന്റാവുകയും ചെയ്തു ടീച്ചര്‍.
വായനയെ ജനകീയമാക്കുന്നതിലും പുസ്തകള്‍ പ്രചരിപ്പിക്കുന്നതിലും ടീച്ചറുടെ പ്രവര്‍ത്തനങ്ങള്‍ ആദരണീയമാണ്.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും