ഒരു കാലഘട്ടത്തിന്റെ അടയാളമായി മാറിയ വിപ്ലവശബ്ദമാണ് പി.കെ. മേദിനിയുടേത്. പന്ത്രണ്ടാം വയസിലാണ് ആലപ്പുഴ സ്വദേശിയായ മേദിനി ആദ്യമായി വേദിയില്‍ പാടിത്തുടങ്ങുന്നത്. പിന്നിങ്ങോട്ട് 50,000-ല്‍പ്പരം വേദികള്‍ക്ക് ആവേശം പകര്‍ന്നു ആ ശബ്ദം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഈ വിപ്ലവയാഗികയുടെ പങ്ക് വളരെ പ്രസക്തമാണ്. സ്വന്തം ജീവിതാനുഭവങ്ങള്‍ പകര്‍ന്ന കരുത്താണ് മേദിനിയിലെ വിപ്ലവകാരിയുടെ ഊര്‍ജം. നിരോധിക്കപ്പെട്ട പാട്ടുപാടിയതിന്റെ പേരില്‍ 17-ാം വയസില്‍ അറസ്റ്റിലാവേണ്ടിവന്ന അനുഭവവും ഉണ്ടായിട്ടുണ്ട് ഈ ഗായികയുടെ ജീവിതത്തില്‍. ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചയാത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് മേദിനി. കൂടാതെ സി.പെ.ഐ ജില്ലാ കമ്മിറ്റി അംഗം, എന്‍.എഫ്.ഐ.ഡബ്ല്യൂവിന്റെ ദേശീയ നിര്‍വാഹക സമിതി അംഗം എന്നിങ്ങനെയും പ്രവര്‍ത്തിക്കുന്നു. ഇപ്റ്റയുടെ പ്രവര്‍ത്തനങ്ങളിലും സജീവമാണ് മേദിനി.