സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ബി. കല്യാണിഅമ്മ




സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയുടെ പത്‌നി. 1883 ല്‍ ജനനം, സുബ്ബരാഭട്ടിന്റെയും ഭഗവതിയമ്മയുടെയും മകളായി. സ്വദേശാഭിമാനിയുടെ നാടുകടത്തല്‍ ഇവരുടെ ജീവിതത്തില്‍ വളരെയേറെ ക്ലേശങ്ങള്‍ നല്‍കി.

1915 ല്‍ കണ്ണൂര്‍ ഗേള്‍സ്‌ ഹൈസ്‌ക്കൂളില്‍ പ്രധാനാദ്ധ്യാപികയായി ജോലി നോക്കവെയായിരുന്നു ഭര്‍ത്താവിന്റെ മരണം. പിന്നീട്‌ അവര്‍ മദ്രാസില്‍ പോയി തുടര്‍ന്ന്‌ പഠിക്കുകയും ഉന്നത ഉദ്യോഗത്തില്‍ പ്രവേശിക്കുകയും ചെയ്‌തു. `മാതൃഹൃദയ്‌' എന്ന തൂലികാനാമത്തിലാണ്‌ കല്യാണ്‌ കൃതികള്‍ രചിച്ചിരുന്നത്‌.

1917 ലാണ്‌ ആദ്യ കൃതിയായും ആത്മകഥയുമായ `വ്യാഴവട്ടസ്‌മരണകളി'ലൂടെ മലയാളത്തില്‍ ആദ്യമായി ആത്മകഥയെഴുതിയ വനിത എന്ന സ്ഥാനത്തിനര്‍ഹയായ ബി. കല്യാണിയമ്മ 1959 ല്‍ നിര്യാതയായി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും