സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കെ.ആര്‍. ഗൗരിയമ്മ (1919 - )
ജീവിതം മുഴുവന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച അപൂര്‍വം വ്യക്തികളിലൊരാളാണ് കെ.ആര്‍. ഗൗരിയമ്മ. അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ കേരള ചരിത്രത്തിന്റേതു കൂടിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായി അനേകം തൊഴിലാളി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഗൗരിയമ്മ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ സജീവമായി. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമായവരില്‍ ഗൗരിയമ്മയും ഉള്‍പ്പെടും. 1957, 1967, 1980, 1987 എന്നീ വര്‍ഷങ്ങളില്‍ ഇടതു മുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ കേരള ചരിത്രത്തിലെ ഏറെ പ്രധാനപ്പെട്ട ഭൂപരിഷ്‌കരണ നിയമം പാസാക്കി. അതേ വര്‍ഷം തന്നെ കമ്മ്യൂണിസ്റ്റുകാരനും തൊഴിലാളി സമരങ്ങളുടെ നേതാവുമായ ടി.വി. തോമസുമായി വിവാഹിതയായി. പിന്നീട് വ്യക്തപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ഇരുവരും വേര്‍പിരിഞ്ഞു.
1964-ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ ഗൗരിയമ്മ സി.പി.എമ്മിനൊപ്പം നിലയുറപ്പിച്ചു. 1994-ല്‍ സി.പി.എമ്മില്‍ നിന്ന് വിട്ട് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്.)ക്ക് രൂപം കൊടുത്തു. പ്രായത്തിന്റെ അവശതകളൊന്നും വകവെക്കാതെ ഇന്നും ഗൗരിയമ്മ രാഷ്ട്രീയരംഗത്ത് സജീവമാണ്.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും