സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഉമാദേവി അന്തര്‍ജനം (1926 - 2011)
നമ്പൂതിരി സ്ത്രീകളുടെ ഇരുള്‍മൂടിയ ജീവിതത്തിലേക്ക് വെളിച്ചം പടര്‍ത്താന്‍ കഠിനപ്രയത്‌നം നടത്തിയ വിപ്ലവകാരിയാണ് ഉമാദേവി അന്തര്‍ജനം. 17-ാം വയസില്‍ കളമ്പൂര്‍ തളിമന ടി. കൃഷ്ണന്‍ നമ്പൂതിരിപ്പാടുമായുള്ള വിവാഹശേഷമാണ് ഉമാദേവി തന്റെ പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ആര്യാ പള്ളത്തെപോലുള്ള സമകാലികരില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അവര്‍ പൊതുജീവിതം രൂപപ്പെടുത്തിയത്. യോഗക്ഷേമസഭയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കെത്തന്നെ നാടക കലാപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. വി.ടി. പ്രേംജി, മുത്തിരിങ്ങോടന്‍ തുടങ്ങിയവരുടെ കലാപ്രവര്‍ത്തനങ്ങളില്‍ പ്രചോദനം കൊണ്ട് നാടകാഭിനയത്തിനും അവര്‍ തയ്യാറായി.
പിറവം കര്‍ഷകത്തൊഴിലാളി സമരത്തില്‍ സ്വന്തം തറവാട്ടുകാര്‍ ഉള്‍പ്പെടെയുള്ള ജന്മിമാര്‍ക്കെതിരെ അവര്‍ ചെങ്കൊടിയേന്തി. മാറുമറയ്ക്കല്‍, നമ്പൂതിരി സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ സാമുദായിക പ്രശ്‌നങ്ങള്‍ക്കെതിരെ ഉമാദേവി പ്രവര്‍ത്തിച്ചു.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും