സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ആര്യാ പള്ളം (1908 - 1988)




സാമുദായിക-സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടി തന്റേടത്തോടെ നിലകൊണ്ട വ്യക്തിയാണ് 'വള്ളുവനാടിന്റെ അമ്മ' എന്നറിയപ്പെടുന്ന ആര്യാ പള്ളം. തികഞ്ഞ പുരോഗമനവാദിയായ ആര്യാ പള്ളം തന്റെ കാലഘട്ടത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. നമ്പൂതിരി വിദ്യാഭ്യാസം, മിശ്രഭോജനം, ഹരിജനോദ്ധാരണം, അയിത്തോച്ചാടനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ അവര്‍ പങ്കാളിയായി. അന്തര്‍ജന സമാജം, യോഗക്ഷേമസഭ തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പലവട്ടം നേതൃസ്ഥാനം വഹിച്ചിട്ടുണ്ട് ആര്യാ പള്ളം. ചരിത്രപ്രസിദ്ധമായ പാലിയം സമരം ഉള്‍പ്പെടെ അനേകം സമരങ്ങളില്‍ പങ്കെടുക്കുകയും നയിക്കുകയും ചെയ്തിട്ടുള്ള അവര്‍ ക്രൂരമര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പള്ളത്ത് കൃഷ്ണന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്.
 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും