കെമിക്കല്‍ ഇഞ്ചിനീയറിംഗ് ബിരുദധാരിയും ഇപ്പോള്‍ ദുബായില്‍ റിട്ടെയില്‍ ബാങ്കറുമായ കൊച്ചി സ്വദേശിനി. ഇംഗ്ലീഷിൽ കവിതകളും, ചെറുകഥകളും എഴുതുന്നു. അനുരാധയുടെ നോവലായ 'സീയിങ്ങ് ദെ ഗേൾ' മൂന്നു സ്ത്രീകളുടെ സങ്കീര്‍ണ്ണമായ മാനസികാവസ്ഥ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു. ഇതിന്റെ അപ്രകാശിത രൂപം 2007ലെ മാൻ എഷ്യൻ പ്രയിസിന്റെ ദീർഘപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എഴുത്തു തുടങ്ങിയ കാലത്തു തന്നെ ഇവര്‍ ഗ്രാന്റ എന്ന പ്രസിദ്ധ ബ്രിട്ടീഷ് സാഹിത്യ മാസികയില്‍ കഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുരാധയുടെ കവിതകള്‍ക്കു വിവിധ സാഹിത്യ പുരസ്കാരങ്ങള്‍ ലഭിക്കുകയും അവ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള മാസികകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഗായികയും നര്‍ത്തകിയും കൂടിയാണ് അനുരാധ.