ഈ മലനിരകളിലെവിടെയോ ആണ് അവര്‍ ഒളിവില്‍ കഴിഞ്ഞത്. സ്വരാജ്യം ഒരു വര്‍ഷത്തിനകം എന്ന ഗാന്ധിയുടെ ആഹ്വാനത്തില്‍ അവര്‍ സന്തോഷിച്ചതും പുതിയ സമരതന്ത്രങ്ങള്‍ മെനഞ്ഞതും മലയിലെ ഉള്‍ക്കാടുകളിലെവിടയോ വെച്ചാണ്. തോക്കിന്‍മുനകളില്‍ നിന്ന് രക്ഷപ്പെട്ടാണവര്‍ മലമുകളിലെത്തുന്നത്; സ്വാതന്ത്ര്യസമരജ്വാലയില്‍ ആളിക്കത്തിയ അന്ന്, അവരുടെ സംഘം പട്ടണത്തിലെ സര്‍ക്കാര്‍ ഖജാന തകര്‍ക്കുകയും പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും ചെയ്‌തു. പ്രത്യാഘാതമായി വെള്ളപ്പട്ടാളം പട്ടണത്തിലെത്തി, നിരവധിപേരെ കൊന്നൊടുക്കി, പരിക്കേല്‍പ്പിച്ചു, അതില്‍ നിന്നു രക്ഷപ്പെട്ടഅവര്‍ ഈ ഒളിയിടങ്ങളിലെത്തി. ഒടുവില്‍, സ്വാതന്ത്ര്യം സ്വപ്‌നം കണ്ട് മലമുകളില്‍ കഴിഞ്ഞുകൂടിയ അവരെ വെള്ളപ്പട്ടാളം വളഞ്ഞു. തോക്കിന്‍ പാത്തിയാല്‍ അടിച്ചും, ബയണറ്റുകൊണ്ടു കുത്തിയും മലയിറക്കിക്കൊണ്ടു പോയി. അവരുടെ സ്വപ്‌നങ്ങള്‍ പൂത്തുലഞ്ഞ, രക്തം പൊടിഞ്ഞു വീണ, ഓര്‍മകള്‍ ജ്വലിക്കുന്ന, മലനിരകള്‍, അമ്മിനിക്കാടന്‍മലനിരകള്‍.