പെണ്‍കരുത്തിന്റെയും സേവനത്തിന്റെയും ആദര്‍ശനിഷ്‌ഠയുടെയും പ്രതീകമായ ദേവകീവാര്യരെ കുറിച്ചുള്ള ഓര്‍മ്മകള്‍. കേരളത്തിലെ വനിതാ വിമോചന പ്രസ്ഥാനത്തിലെ തിളക്കമാര്‍ന്ന വ്യക്തമായിരുന്ന ആര്യാപള്ളത്തിന്‍രെ മകള്‍. മറക്കുടയ്‌ക്ക് എതിരായും വിധവാ വിവാഹങ്ങള്‍ക്ക് വേണ്ടിയും നമ്പൂതിരി സ്‌ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ആര്യാപള്ളം പോരാടിയപ്പോള്‍ നിശബ്‌ദ സേവനങ്ങള്‍ കൊണ്ട് സാമൂഹ്യ രാഷ്‌ട്രീയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. അവരുടെ ജീവിതത്തെയും സേവനങ്ങളെയും ഒട്ടൊക്കെ വിശദമായി വിവരിക്കുന്ന പുസ്‌തകമാണ് ഇത്.