സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

ഇ.എം.എസ്സും ചെറുകാടും

വിമന്‍ പോയിന്റ് ടീം



ഒരാള്‍ കുതിരവണ്ടിയിലാണ്‌ ഈ പാതയിലൂടെ കടന്നുപോയിരുന്നത്‌, മറ്റൊരാള്‍ നടന്നു. ബാല്യകാലത്ത്‌, അവര്‍ സ്‌കൂളിലേക്കായാണ്‌ പട്ടണത്തിലെത്തിയിരുന്നത്‌. നടന്നു പോവുന്നവന്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം വീട്ടിലേക്കു പോയി, ബസുകൂലിക്ക്‌ പണമില്ലായിരുന്നു. കുതിരവണ്ടിയിലുള്ളവന്‍ ദിനവും വീട്ടിലേക്കു പോയിക്കാണ്ടിരുന്നു.

ഒരിക്കല്‍ വീട്ടിലേക്കു നടന്നുപോവുമ്പോള്‍ പതിമൂന്നാംകല്ലിലെ കയറ്റത്തെത്തിയപ്പോള്‍ മണിക്കിലുക്കം കേട്ടു. കുതിരവണ്ടി കയറ്റം കയറി വരുന്നു. മുകളിലെത്തിയ കുതിരവണ്ടി പൊടുന്നനെ നിശ്ചലമായി. അതിനുള്ളില്‍ നിന്നൊരു കൈ മാടി വിളിക്കുന്നു. അവനോടി കുതിരവണ്ടിയില്‍ കയറി. അന്നവര്‍ ആദ്യമായി അടുത്തിരുന്ന്‌, മുഖത്തോടുമുഖം നോക്കി യാത്ര തുടര്‍ന്നു.

പിന്നീടവര്‍ കണ്ടുമുട്ടുന്നത്‌ ഒരു പ്രസ്ഥാനത്തിനുള്ളില്‍ വെച്ചാണ്‌, ചുറ്റും ദുര്‍ഘടം പിടിച്ച പാതകള്‍. സമത്വസുന്ദരമായ ലോകത്തിനായി സമരംനയിച്ച്‌ അവര്‍ നടന്നുപോയി, ഈ പാതയിലെ പൊള്ളുന്ന മണ്‍പരപ്പിലൂടെ, ഉഷ്‌ണക്കാറ്റിലൂടെ... 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും