സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

കൗമുദി (1917 - 2009)




സ്വന്തം ത്യാഗത്തിലൂടെ ദേശീയ പ്രസ്ഥാനത്തിനു ഊര്‍ജമായി മാറിയ കഥയാണ്‌ കൗമുദി ടീച്ചറുടേത്‌. തികഞ്ഞ ഗാന്ധീയ അതായിരുന്നു കൗമുദി ടീച്ചര്‍. 1934-ല്‍ വടകരയില്‍ വെച്ച്‌ ഗാന്ധിജിക്ക്‌ ആഭരണങ്ങള്‍ ഊരി നല്‍കിയതാണ്‌ കൗമുദിയുടെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്‌. 16-ാം വയസില്‍ തുടങ്ങിയ ഗാന്ധിജിയുമായുള്ള ബന്ധം 1948-ല്‍ ഗാന്ധിജിയുടെ മരണംവരെയും തുടര്‍ന്നു.

ഗാന്ധിജി ആഹ്വാനം ചെയ്‌ത ഹിന്ദി ഭാഷാ പ്രചരണത്തിനായി ഹിന്ദി പഠിച്ച്‌ അധ്യാപികയായി പ്രവര്‍ത്തിച്ച കൗമുദി 1972-ല്‍ സര്‍വീസില്‍ നിന്ന്‌ വിരമിച്ച ശേഷവും തിരുവനന്തപുരം വിനോഭാനികേതനില്‍ ഹിന്ദി പ്രചാരകയായി പ്രവര്‍ത്തിച്ചു. ഖാദി പ്രചരണത്തിനായും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ടീച്ചര്‍ ജീവിതകാലം മുഴുവനും ഖാദി വസ്‌ത്രങ്ങള്‍ മാത്രമെ ധരിച്ചിട്ടുള്ളു.

വിവാഹംപോലും കഴിക്കാതെ ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനും ഗാന്ധിയദര്‍ശനങ്ങള്‍ക്കുമായി മാറ്റിവെച്ചു കൗമുദി ടീച്ചര്‍. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും