കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സഹയാത്രികയാണ് പി.സി. കുറുമ്പ. പതിനഞ്ചാം വയസില്‍ പുല്ലൂര്‍കാരനായ ചാത്തനുമായുള്ള വിവാഹശേഷമാണ് അവര്‍ പാര്‍ടിയുമായി കൂടുതല്‍ അടുക്കുന്നത്. 1946-ല്‍ കുട്ടംകുളത്തു നടന്ന വഴിനടക്കല്‍ സമരത്തോടെയാണ് കുറുമ്പ തന്റെ പാര്‍ടി ജീവിതം തുടങ്ങുന്നത്. ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്ര പ്രവേശനത്തിനായായിരുന്നു ആ സമരം. 1946 ജൂലൈ 6ന് അയ്യങ്കാവ് മൈതാനത്താണ് പ്രസ്‌തുത സമരം നടന്നത്. സമരത്തില്‍ കുറമ്പയ്‌ക്ക് ക്രൂരമര്‍ദനമേറ്റു. മര്‍ദനങ്ങളില്‍ തളരാത്ത ആവേശവുമായി അവര്‍ പിന്നീട് പരിയാരം കര്‍ഷകസമരത്തിലും ചരിത്രപ്രസിദ്ധമായ പാലിയം സമരത്തിലും പങ്കെടുത്തു. ഇന്നും വിപ്ലവം നഷ്‌ടപ്പെടാത്ത കമ്മ്യൂണിസ്റ്റുകാരിയായി നിലകൊള്ളുന്നു പി.സി. കുറമ്പ.