സ്വന്തം ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിച്ച് അതിനായി തന്റേടത്തോടെ പോരാടിയ വിപ്ലവകാരിയാണ് കൂത്താട്ടുകുളം മേരി. കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായ മേരി ഇരുപത് വര്‍ഷത്തോളം അധ്യാപകസേവനമനുഷ്‌ടിച്ചു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും ക്രൂരപീഡനങ്ങള്‍ക്ക് വിധേയയാവുകയും ചെയ്‌തിട്ടുണ്ട്. എങ്കിലും പീഡനങ്ങളിലും തളരാത്ത പോരാട്ട വീര്യവുമായി തികഞ്ഞ മനുഷ്യസ്‌നേഹിയായ മേരി രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി പിളരുന്നതുവരെയും അതു തുടര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടികള്‍ വീണ്ടും ഒന്നു ചേരുന്ന നാള്‍ സ്വപ്‌നം കാണുന്ന മേരി ഇന്നും മനസുകൊണ്ട് തികഞ്ഞ കമ്മ്യൂണിസ്റ്റുകാരിയായി ജീവിക്കുകയാണ്. ഒളിവുജീവിതത്തിനിടയില്‍ പരിചയത്തിലായ ഡി. എസ്. ജോര്‍ജാണ് മേരിയുടെ ഭര്‍ത്താവ്.