മലബാറിലെ മുസ്ലീം ജീവിതത്തെ ഭാവതീവ്രതയോടെ ആവിഷ്‌ക്കരിക്കുന്ന നോവലാണിത്. പുരുഷാധിപത്യ പ്രവണത മൂലം വികാരവിചാരങ്ങളെപറ്റി തെല്ലും കരുതലില്ലാതെ മൊഴിചൊല്ലി സ്‌ത്രീകളെ കൊടുംക്രൂരതയ്‌ക്കിരയാക്കുന്ന ആണുങ്ങള്‍ ഉണ്ട്. ജീവിതം പലര്‍ക്കായി കാഴ്‌ചവച്ച് സ്വയം ജീവിക്കാന്‍ കഴിയാതെ പോകുന്ന അനവധി സ്‌ത്രീകളുടെ പ്രതീകങ്ങളാണ് ഏറിയ പങ്കും. വികാര വിഷോഭത്തോടെയല്ലാതെ ഈ നോവല്‍ വയനക്കാരന് വായിച്ച് തീര്‍ക്കാനില്ല. മാതൃഭൂമി ബുക്‌സാണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്.