സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പാറശ്ശാല ബി. പൊന്നമ്മാള്‍




ഭാരതസംഗീത ചരിത്രത്തില്‍ എഴുതിചേര്‍ക്കപ്പെട്ട മാസ്‌മരിക പ്രതിഭ പാറശ്ശാല സ്വദേശിയായ പൊന്നമ്മാള്‍ 7-ാം വയസില്‍ സംഗീതം അഭ്യസിച്ചു തുടങ്ങി. പിന്നീടിങ്ങോട്ട്‌ ടീച്ചര്‍ പിന്നിട്ട വഴികള്‍ സംഗീത ചരിത്രത്തിന്റെ ഭാഗമാണ്‌. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നു ഗാനഭൂഷണം പൂര്‍ത്തിയാക്കി പൊന്നമ്മാള്‍ 16-ാം വയസില്‍ സ്‌കൂള്‍ സംഗീതാധ്യാപികയായി പ്രവേശിച്ചു. 38 വര്‍ഷത്തെ സംഗീതാധ്യാപനത്തിനുശേഷം തൃപ്പൂണിത്തുറ സംഗീത കോളജ്‌ പ്രിന്‍സിപ്പലായി വിരമിച്ച ടീച്ചര്‍, ആ സ്ഥാനത്തെത്തുന്ന ഭാരതത്തിലെ ആദ്യ സ്‌ത്രീയാണ്‌. നവരാത്രി സംഗീതോത്സവത്തില്‍ പാടാനവസരം ലഭിക്കുന്ന ആദ്യ സ്‌ത്രീ എന്ന ബഹുമതിയും ടീച്ചര്‍ക്ക്‌ സ്വന്തം. 2006-ലെ നവരാത്രി സംഗീതോത്സവത്തില്‍ പാടി പൊന്നമ്മാള്‍ തുടര്‍ന്നിങ്ങോട്ട്‌ ഏഴ്‌ വര്‍ഷങ്ങളിലായി ഏഴു രാഗങ്ങള്‍ ആലപിച്ചു.

ഭാരതത്തിലെ പ്രമുഖ സദസുകളിലെല്ലാം ടീച്ചര്‍ ഇതോടകം സംഗീതക്കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും