സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

പി.ടി. ഉഷ




ഇന്ത്യന്‍ കായികരംഗത്തുനിന്നും ലോകോത്തര നിലവാരത്തിലേക്കുയര്‍ന്ന അപൂര്‍വം ചിലരില്‍ ഒരാളാണ്‌ പി.ടി.ഉഷ. 1976 ലെ നാഷണല്‍ സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുത്ത്‌ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്‌ നേടി ഉഷ തന്റെ നേട്ടങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. 1978 ല്‍ തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ ജൂനിയര്‍ ഗേള്‍സ്‌ ഹര്‍ഡില്‍സില്‍ ആണ്‍കുട്ടികളുടെ സമയത്തെ മറികടന്നു ഓടിയെത്തിയതാണ്‌ ഈ കായികതാരത്തിന്റെ കരിയറിലെ പ്രധാന വഴിത്തിരിവ്‌. അന്നുമുതല്‍ 2000-ല്‍ വിരമിക്കുന്നതുവരെയുള്ള ഉഷയുടെ കായികജീവിതം ഒട്ടനവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതാണ്‌. എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങളും നേട്ടങ്ങളും കരസ്ഥമാക്കി `പയ്യോളി എക്‌സ്‌പ്രസ്‌' എന്നറിയപ്പെടുന്ന പി.ടി. ഉഷ ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായി മാറി. മികച്ച കായികതാരത്തിനു ഭാരതസര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരം 5 തവണ നേടിയ അവര്‍, 1984-ല്‍ അര്‍ജുന അവാര്‍ഡും 1985-ല്‍ പത്മശ്രീ അവാര്‍ഡും സ്വന്തമാക്കി. ലോസ്‌ ഏഞ്ചല്‍സ്‌ ഒളിംമ്പിക്‌സില്‍ തലനാരിഴയ്‌ക്കു വെങ്കലമെഡല്‍ നഷ്‌ടമായ ഉഷ ഇനിയും തിരുത്തപ്പെടാത്ത ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചു. കായിക രംഗത്തു നിന്നും വിരമിച്ച ശേഷം അവര്‍ `ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌' എന്ന പേരില്‍ ഒരു സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍ തുടങ്ങി. പുതുതാരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ ശ്രദ്ധിക്കുന്നു.

1991-ല്‍ പോലീസ്‌ ഓഫീസറായ വി. ശ്രീനിവാസനെ ഉഷ വിവാഹം ചെയ്‌തു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും