സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

യശോദ ടീച്ചര്‍ (1916 - 2009)
കേരള ചരിത്രത്തില്‍ ഒട്ടേറെ പ്രാധാന്യമുള്ള വ്യക്തിയാണ്‌ യശോദ ടീച്ചര്‍. കേരളത്തിലെ ആദ്യത്തെ സ്വന്തം ലേഖിക ടീച്ചറാണ്‌. സ്‌ത്രീ വിദ്യാഭ്യാസ നിരക്ക്‌ വളരെ കുറവുള്ള കാലത്താണ്‌ അവര്‍ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി സ്‌കൂള്‍ അധ്യാപികയായത്‌. അങ്ങനെ പാപ്പിനിശ്ശേരി പ്രദേശത്തെ ആദ്യ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും ആദ്യ അധ്യാപികയുമായി അവര്‍. അധ്യാപക ജോലിയോടൊപ്പം തന്നെ രാഷ്‌ട്രീയത്തിലും സജീവമായിരുന്നു ടീച്ചര്‍. മലബാറിലെ സമരമുഖങ്ങളിലെ ആദ്യ സ്‌ത്രീ സാന്നിധ്യമാണ്‌ യശോദ ടീച്ചര്‍. അതേ കാലയളവില്‍ തന്നെ ദേശാഭിമാനിയിലെ സ്വന്തം ലേഖികയുമായിരുന്നു അവര്‍.

അക്കാലഘട്ടത്തിലെ മഹിളാ പ്രസ്ഥാനങ്ങളിലെ നിറഞ്ഞ സാന്നിധ്യവും ഊര്‍ജസ്വലമായ പ്രവര്‍ത്തകയുമായിരുന്നു ടീച്ചര്‍. കയ്യൂര്‍ സഖാക്കളെ ജയിലില്‍ കാണാന്‍ പോയ ഏക സ്‌ത്രീയാണ്‌ യശോദ ടീച്ചര്‍ എന്നതുതന്നെ അവരുടെ വിപ്ലവ വീര്യത്തിന്റെ തെളിവാണ്‌. സമരമുഖങ്ങളില്‍ അനേകം തവണ ക്രൂരപീഡനങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ള ടീച്ചറിന്റെ ഓര്‍മകള്‍ ഇന്നും കരുത്തിന്റെ പ്രതീകമാണ്‌. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും