കേരള കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ സുപ്രധാന വ്യക്തിത്വമാണ് സുശീല ഗോപാലന്‍. സ്‌കൂള്‍ കാലം മുതല്‍ തന്നെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകയായിരുന്നു സുശീല. തൊഴിലാളി അവകാശങ്ങള്‍ക്കുവേണ്ടിയും സ്‌ത്രീ പ്രശ്‌നങ്ങള്‍ക്കെതിരെയും നിരന്തരമായി പോരാടിയിരുന്നു അവര്‍. മൂന്നു തവണ പാര്‍ലമെന്റ് അംഗമായിരുന്ന സുശീല ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കുടുംബകോടതി, ദേശീയ വനിതാ കമ്മീഷന്‍ എന്നിവ സ്ഥാപിക്കുന്നതിലും സുശീല ഗോപാലന്‍ വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. 1952 സെപ്‌തംബര്‍ 10ന് പാവങ്ങളുടെ പടത്തലവനായ എ.കെ.ജിയുമായി വിവാഹിതയായി.