സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം

മന്ദാകിനി നാരായണന്‍ (1925 - 2006)




ഗുജറാത്തുകാരിയായ മന്ദാകിനി കേരളത്തില്‍ നക്‌സല്‍ പ്രസ്ഥാനത്തിനു വേരു പടര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ്‌. മുംബൈയിലെ കോളേജ്‌ പഠനകാലം മുതല്‍ക്കെ സ്റ്റുഡന്‍സ്‌ ഫെഡറേഷനില്‍ സജീവമായിരുന്നു. നക്‌സല്‍ നേതാവായ കുന്നിക്കല്‍ നാരായണനുമായി 1949-ല്‍ വിവാഹിതയായശേഷമാണ്‌ നക്‌സല്‍ പ്രസ്ഥാനവുമായി അടുക്കുന്നത്‌. വിവാഹശേഷം കോഴിക്കോട്‌ ഗുജറാത്തി സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. മാനേജ്‌മെന്റുമായുണ്ടായ പൊരുത്തക്കേടുകളെ തുടര്‍ന്ന്‌ 1968 ജൂലൈ 31-ന്‌ മന്ദാകിനി സ്‌കൂള്‍ ജോലിയോട്‌ വിട പറഞ്ഞു. തുടര്‍ന്ന്‌ നാരായണനോടൊപ്പം മുഴുവന്‍ സമയം രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഒരര്‍ത്ഥത്തില്‍ തികഞ്ഞ ഒരു വിപ്ലവകുടുംബമായിരുന്നു അവരുടേത്‌. കേരളം കണ്ട കരുത്തുറ്റ വിപ്ലവകാരികളില്‍ ഒരാളായ കെ. അജിത മന്ദാകിനിയുടെ മകളാണ്‌.

ഒരുപാടുതവണ ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടും തളരാത്ത വിപ്ലവവീര്യവുമായി മുന്നേറിയ മന്ദാകിനി ജീവിതാവസാനംവരെയും ജനകീയ പ്രശ്‌നങ്ങളില്‍ കൃത്യമായി പ്രതികരിച്ചിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും