സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലൈംഗികാപവാദത്തില്‍ കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച് വൈ മേതി രാജിവെച്ചു

വിമെന്‍പോയിന്‍റ് ടീം

ലൈംഗികാപവാദത്തില്‍ കര്‍ണാടക എക്‌സൈസ് മന്ത്രി എച്ച് വൈ മേതി രാജിവെച്ചു. സര്‍ക്കാരിന് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് രാജിവെച്ചതെന്നും അല്ലാതെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മേതി പറഞ്ഞു. സ്ഥലമാറ്റത്തിന് സഹായം ചോദിച്ചെത്തിയ യുവതിക്ക് ലൈംഗികാതിക്രമം നേരിട്ടെന്ന ആരോപണത്തിലാണ് 71 വയസുകാരനായ മന്ത്രി രാജിവെച്ചത്. 
സെക്‌സ് ടേപ്പ് പുറത്തു വന്നതോടെയാണ് ആരോപണം ശക്തമായത്.

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് രാജി സമര്‍പ്പിച്ച എച്ച് വൈ മേതി യാതൊരു തെറ്റും ചെയ്തിട്ടല്ലെന്നും അന്വേഷണം നടക്കട്ടെയെന്നും പ്രതികരിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് യാതൊരും പ്രശ്‌നവും ഉണ്ടാകാതിരിക്കാനാണ് ആരോപണം ഉയര്‍ന്ന ഉടനടി രാജിവെച്ചതെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്.

വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖര്‍ മുലാലിയാണ് ലൈംഗികാതിക്രമത്തിന്റെ വീഡിയോ പുറത്തു വിട്ടത്. യുവതിയുടെ മുഖം മറച്ചാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് കന്നഡ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും