സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നാല് കൊല്ലം പീഡിപ്പിച്ച അച്ഛനെ മകൾ വീഡിയോയിൽ കുടുക്കി

വിമന്‍ പോയിന്റ് ടീം

ഉത്തർപ്രദേശിലെ ജലൌനിൽ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിലായി. പതിനെട്ട് വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിച്ചതിന് തെളിവ് ഹാജരാക്കിയത് മകൾ തന്നെയാണ്. സുഹൃത്തിന്റെ സഹായത്താൽ ലൈംഗികപീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയാണ് പെൺകുട്ടി അച്ഛനെ കുടുക്കിയത്. ക്രൂരതയുടെ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് പൊലീസ് FIR രജിസ്റ്റർ ചെയ്തത്. 

നാല് വർഷമായി തുടർന്ന പീഡനത്തെപ്പറ്റി പറഞ്ഞപ്പോൾ വിശ്വസിക്കാതിരുന്ന അമ്മയെ ബോധ്യപ്പെടുത്താനാണ് താനിത് ചെയ്തതെന്ന് പെൺകുട്ടി പറഞ്ഞു.
“അച്ഛന് ശിക്ഷ വാങ്ങിക്കൊടുക്കണം. നാട്ടുകാർ അയാളെ പെരുമാറണം. പൊതുജനങ്ങളുടെ മുന്നിൽ വച്ച് അച്ഛനെ തൂക്കിലേറ്റണം”, പെൺകുട്ടി പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും