സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാഹുല്‍ഗാന്ധിയുടെ വാദം സ്വന്തം കഴിവിലുള്ള വിശ്വാസക്കൂടുതല്‍ കൊണ്ട്: സ്മൃതി ഇറാനി

വിമെന്‍പോയിന്‍റ് ടീം

നോട്ട് അസാധുവാക്കലിനെ കുറിച്ച് പാര്‍ലമെന്റില്‍ താന്‍ സംസാരിച്ചാല്‍ വലിയ ഭൂകമ്പമുണ്ടാകുമെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വാദം സ്വന്തം കഴിവിലുള്ള വിശ്വാസക്കൂടുതല്‍ കൊണ്ടെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി രാഹുല്‍ഗാന്ധി കരുതുന്നത് സംവാദത്തിനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ മികച്ചതാണെന്നാണ്. ആളുകള്‍ക്ക് മുന്നില്‍ സംസാരിക്കുന്നത് എങ്ങനെയാണെന്ന കാര്യം അദ്ദേഹം മനസിലാക്കിയാല്‍ നല്ലതായിരിക്കുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

സംവാദത്തിനും ചര്‍ച്ചകള്‍ക്കും ഉള്ള ഇടമാണ് പാര്‍ലമെന്റ്. ഞാന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഭൂകമ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനകത്ത് തന്നെ നടക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളും  എന്തിന് രാഷ്ട്രപതി വരെ നോട്ട് അസാധുവാക്കലില്‍ ചര്‍ച്ച നടത്തണമെന്ന് തന്നെയാണ് പറഞ്ഞത്. നോട്ട് അസാധുവാക്കലില്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അതില്‍ നിന്നും ഓടിയൊളിക്കുകയായിരുന്നെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും