സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ സഹോദര പുത്രിയെ കാണ്‍മാനില്ലെന്ന് റിപ്പോര്‍ട്ട്

വിമെന്‍പോയിന്‍റ് ടീം

ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിനെ കാണ്‍മാനില്ലെന്ന് റിപ്പോര്‍ട്ട്. നവഭാരത് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സഹോദരി അമൃതയാണ് ദീപയെ കാണാനില്ലാത്ത വിവരം അറിയിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
വീട് പൂട്ടിയ നിലയിലാണെന്നും ജീപയെയും വേക്കാരിയേയും കാണുന്നില്ലെന്നും തിങ്കളാഴ്ച്ച മുതല്‍ ഫോണില്‍ കിട്ടുന്നില്ലെന്നും അമൃത നവഭാരത് ടൈംസിനോട് പറഞ്ഞു. 

ശശികലയ്‌ക്കെതിരെ ദീപ പ്രതികരിച്ച സാഹചര്യത്തിലുള്ള ദീപയുടെ തിരോധാനത്തില്‍ തനിക്ക് പേടിയുണ്ടെന്നും അമൃത പറഞ്ഞു. ബാംഗ്‌ളൂരിലാണ് അമൃത താമസിക്കുന്നത്. ജയലളിതയുടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശശികലയുടെ നീക്കത്തിനെതിരെ തങ്ങള്‍ പ്രതികരിച്ചിരുന്നുവെന്നും അമൃത പറഞ്ഞു.
ജയലളിതയുടെ സംസ്‌ക്കാരത്തിനെത്തിയ ദീപയെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് ജയയെപ്പോലെ തന്നെയുണ്ടെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. പിന്നീട് അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികല പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് എഐഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ എതിര്‍പ്പുമായി ജയലളിതയുടെ ദീപ രംഗതെത്തിയിരുന്നു.

ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണെന്നും അവര്‍ പറഞ്ഞിരുന്നു. നേതൃത്വം ഏറ്റെടുക്കാനുളള ശശികലയുടെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ദീപ മാധ്യമങ്ങളെ അറിയിച്ചു.
തന്റെ സഹോദരനായ ദീപക്ക് എങ്ങനെയാണ് ശശികലയ്ക്ക് ഒപ്പം എത്തിയതെന്ന് അറിയില്ല. ദീപക്കുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും അവര്‍ പറഞ്ഞിരുന്നു. ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ തോഴി ശശികലയ്ക്കൊപ്പം ദീപക്കും സമീപത്തുണ്ടായിരുന്നു. എന്നാല്‍ ദീപക്കിനെ ഇതുവരെ കാണാനായില്ലെന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും