സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എഡിജിപി ആര്‍ ശ്രീലേഖക്കെതിരായ നടപടി അട്ടിമറിച്ചെന്ന് പരാതി

വിമെന്‍പോയിന്‍റ് ടീം

ഇന്റലിജന്‍സ് മേധാവി എഡിജിപി ആര്‍ ശ്രീലേഖക്കെതിരായ അഴിമതി ആരോപണത്തില്‍ നടപടി അട്ടിമറിച്ചെന്ന പരാതിയില്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദിന് കോടതിയുടെ രൂക്ഷവിമര്‍ശനം. അധികാര ദുര്‍വിനിയോഗവും അഴിമതിയും സംബന്ധിച്ച് ശ്രീലേഖക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന കാലത്ത് ഉയര്‍ന്ന പരാതിയില്‍ നടപടി വൈകിപ്പിച്ചതിനാണ് ചീഫ് സെക്രട്ടറി വിജയാനന്ദിനെ തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. രണ്ട് ഉദ്യോഗസ്ഥര്‍ സ്ഥലം മാറിപ്പോയതാണ് എഡിജിപിക്കെതിരായ അന്വേഷണം വൈകാന്‍ കാരണമായി ചീഫ് സെക്രട്ടറി ചൂണ്ടി കാണിച്ചത്, എന്നാല്‍ ഈ വാദം കോടതി തള്ളി. മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ശ്രീലേഖക്കെതിരായി ഗതാഗത മന്ത്രി നല്‍കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി പൂഴ്ത്തിയെന്ന ആരോപണമാണ് ഉയര്‍ന്നത്. ഈ പരാതിയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ അഴിമതിയിലൂടേയും അധികാര ദുര്‍വിനിയോഗത്തിലൂടെയും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് ആര്‍ ശ്രീലേഖക്കെതിരായി ഉയര്‍ന്ന ആരോപണം. ശ്രിലേഖക്കെതിരെ വിജിലന്‍സിന്റെ ത്വരിത പരിശോധനയും നടക്കുന്നുണ്ട്.

റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥാനക്കയറ്റം, സാമ്പത്തിക ക്രമക്കേടുകള്‍, വിദേശ യാത്രയിലെ ചട്ടവിരുദ്ധമായ രീതികള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിന് വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് എന്നിങ്ങനെ നിരവധി പരാതികളാണ് ശ്രീലേഖക്കെതിരെ ഉയര്‍ന്നത്. സ്ഥലം മാറ്റിയതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും കണ്ടെത്തിയിരുന്നു.

അഴിമതി സംബന്ധിച്ച ഫയല്‍ 2016 ജൂലൈ 25ന് ഗതാഗത സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എകെ ശശീന്ദ്രന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഈ ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ നാല് മാസത്തിന് ശേഷവും ഫയലില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുത്തില്ല.
കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് പരാതി നല്‍കിയത്. ഇതില്‍ ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയാണ് അന്വേഷണം നടത്തി നടപടിക്ക് ശുപാര്‍ശ ചെയ്ത് ഗതാഗത സെക്രട്ടറിക്ക് കൈമാറിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും