സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശശികലക്കെതിരെ പടയൊരുക്കം പ്രഖ്യാപിച്ച് മറ്റൊരു ശശികല

വിമെന്‍പോയിന്‍റ് ടീം

ജയലളിതയുടെ പിന്‍ഗാമിയായി ചിന്നമ്മയെന്ന ശശികല നടരാജന്‍ വരണമെന്ന് എഐഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ശശികലക്കെതിരെ പടയൊരുക്കം പ്രഖ്യാപിച്ച് മറ്റൊരു ശശികല. എഐഡിഎംകെയില്‍ നിന്ന് പുറത്താക്കിയ രാജ്യസഭാ അംഗം ശശികലാ പുഷ്പയാണ് ശശികല നടരാജനെതിരെ പോരാട്ടം പ്രഖ്യാപിച്ചത്.
തന്റെ ശ്വാസം നിലക്കുന്നത് വരെ ചിന്നമ്മക്കെതിരെ പോരാടുമെന്നാണ് ശശികല പുഷ്പയുടെ പ്രതികരണം. നടരാജനെ പോലൊരാള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ അംഗീകരിക്കുന്നില്ലെന്നും ശശികല പുഷ്പ പറഞ്ഞു.

ജയലളിതയോടൊപ്പം 35 വര്‍ഷമായി ഒപ്പം ഉണ്ടെന്നതാണ് ജനറല്‍ സെക്രട്ടറിയാക്കാനുള്ള കാരണമായി പറയുന്നത്. എന്റെ വീട്ടിലെ ജോലിക്കാരി 25 വര്‍ഷമായി എന്നോടൊപ്പമുണ്ട്. എന്ന് കരുതി എന്റെ വീട്ട് ഭരണം അവരെ ഏല്‍പ്പിക്കില്ലല്ലോ എന്നും ശശികല പുഷ്പ ചോദിക്കുന്നു.
അതു കൊണ്ട് തന്നെ എന്റെ ജീവന്റെ അവസാന ശ്വാസം വരെ ശശികലക്കെതിരായി പോരാടുമെന്നും ശശികല പുഷ്പ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും