സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഏകപക്ഷീയമായ മുത്തലാഖിനെ എതിര്‍ക്കണംഃ ബൃന്ദ കാരാട്ട്

വിമെന്‍പോയിന്‍റ് ടീം

പെട്ടെന്നുള്ളതും ഏകപക്ഷീയവുമായ മുത്തലാഖ് എതിര്‍ക്കപ്പെടണമെന്നും എന്നാല്‍ ഏകപക്ഷീയമായ മുത്തലാഖിനോടുള്ള എതിര്‍പ്പിനെ ഏകീകൃത സിവില്‍ കോഡിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമം ചെറുക്കണമെന്നും സി.പി.ഐ.എം പോളിറ്റബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. 

മുത്തലാഖിനോടുള്ള എതിര്‍പ്പ് മറയാക്കി ഏകീകൃത സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വര്‍ഗീയത സൃഷ്ടിക്കാനാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭയാശങ്കകള്‍ നേരിടുന്ന കാലത്ത് ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ലക്ഷ്യം പലതാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീകളെ കടന്നാക്രമിക്കുന്നവരെ സംരക്ഷിക്കാനുമാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ എവിടെയും ഇരകളായ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കാന്‍ ഹിന്ദുത്വവാദികള്‍ക്ക് കഴിഞ്ഞിട്ടില്ല. സതി അനുഷ്ഠാനത്തെ അനുകൂലിച്ച് ജയ്പുര്‍ നഗരത്തില്‍ ഊരിയ വാളുമായി പ്രകടനം നടത്തിയ ആര്‍.എസ്.എസുകാരെ നയിച്ചത് രാജസ്ഥാനിലെ മുഖ്യമന്ത്രിയായിരുന്നെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 

സംഘപരിവാറിന്റെ ദളിത്-സ്ത്രീവിരുദ്ധത ചൂണ്ടിക്കാണിക്കുന്നവരെ ദേശവിരുദ്ധരാക്കാനാണ് ശ്രമമെന്നും തെറ്റ് ചൂണ്ടിക്കാട്ടുന്നത് ദേശദ്രോഹമാണെങ്കില്‍ നാമെല്ലാവരും ദേശവിരുദ്ദരാണെന്നും ബൃന്ദകാരാട്ട് പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും